മാതൃഭൂമി വാന്‍ കോണ്‍ട്രാക്ടറെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു

Posted on: 23 Dec 2012



കുന്നിക്കോട്:പത്തനാപുരം - അലിമുക്ക് പാതയില്‍ പത്രവിതരണം നടത്തുന്ന മാതൃഭൂമി വാന്‍ കോണ്‍ട്രാക്ടറെ അക്രമികള്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കമുകുംചേരി തെക്കേക്കരവിള വീട്ടില്‍ രാജീവി (38)നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ കമുകുംചേരി എള്ളുവിള കടവിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. കടവില്‍ കുളിക്കാനെത്തിയ അഞ്ചംഗസംഘം തന്റെ പുരയിടത്തില്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം തിരക്കി. വസ്തുവിലെ തെങ്ങില്‍നിന്ന് പതിവായി നാളികേരം മോഷണം പോകുന്നതായും സംഘത്തോട് പറഞ്ഞു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നെന്ന് പരിക്കേറ്റ് പുനലൂര്‍ താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാജീവ് പറഞ്ഞു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ രാജീവ് കുന്നിക്കോട് പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam