എന്‍.എസ്.എസ്. ക്യാമ്പ്

Posted on: 23 Dec 2012പുനലൂര്‍: വാളക്കോട് എന്‍.എസ്.വി. സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ക്യാമ്പ് 23 മുതല്‍ 29വരെ പുനലൂര്‍ പേപ്പര്‍മില്‍ സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍ നടക്കും. 23ന് രാവിലെ പത്തിന് നടക്കുന്ന സമ്മേളനത്തില്‍ മുന്‍ നഗരസഭാ ഉപാധ്യക്ഷന്‍ വി.പി.ഉണ്ണിക്കൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് ഡി.ദിനേശന്‍ അധ്യക്ഷനാവും. രണ്ടിന് കൗമാര ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡോ.ഡാര്‍വിന്‍ സി.പോള്‍ ക്ലാസ്സെടുക്കും. 26ന് വൈകിട്ട് ആറിന് യുവാക്കളും രാഷ്ടീയവും എന്ന വിഷയത്തില്‍ സെമിനാര്‍. 27ന് വൈകിട്ട് 6.30ന് നഗരസഭാ വികസനത്തെക്കുറിച്ച് സെമിനാര്‍. 28ന് രാവിലെ പത്തിന് പ്രമേഹ-രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്. 29ന് രാവിലെ പത്തിന് നടക്കുന്ന സമാപനസമ്മേളനം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മിനി മധുകുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യസമിതി അധ്യക്ഷന്‍ ഡി.ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തും. ദേശീയ അധ്യാപക പുരസ്‌കാരജേതാവ് യു.നൂറുന്നിസാ ബീഗം പുരസ്‌കാരവിതരണം നടത്തും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam