വാഹനജാഥയ്ക്ക് സ്വീകരണം

Posted on: 23 Dec 2012പുനലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ വാഹനപ്രചാരണ ജാഥയ്ക്ക് പുനലൂരില്‍ സ്വീകരണം നല്‍കി. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഉപാധ്യക്ഷന്‍ അഞ്ചല്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ചവറ ജയകുമാര്‍, ഇ.ഹാരീസ്, ബി.രാമാനുജന്‍ പിള്ള, ടി.എം.ഫിറോസ്, എം.ടി.ഷാ, സി.അനില്‍ബാബു, സുനില്‍ജോസ് എന്നിവര്‍ സംസാരിച്ചു. പുനലൂര്‍ ബ്രാഞ്ച് പ്രസിഡന്റ് എച്ച്.നിസാം അധ്യക്ഷനായി. സെക്രട്ടറി ബി.ബിനു സ്വാഗതവും ഖജാന്‍ജി ഡി.പി.ശ്രീലത നന്ദിയും പറഞ്ഞു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam