തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി പുല്‍ക്കൂടൊരുക്കല്‍ മത്സരം നടത്തി

Posted on: 23 Dec 2012കൊട്ടാരക്കര: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാതൃഭൂമിയും കൊട്ടാരക്കരയിലെ പ്രമുഖ സ്വര്‍ണാഭരണ ശാലയായ നാസ്‌കോ ഗോള്‍ഡ് സൂക്കും ചേര്‍ന്നൊരുക്കിയ പുല്‍ക്കൂടൊരുക്കല്‍ മത്സരം വ്യത്യസ്താനുഭവമായി. തിരുപ്പിറവിയുടെ സ്മരണകള്‍ ഏവരിലും ഉണര്‍ത്തുന്നതായിരുന്നു വിവിധ ടീമുകള്‍ അണിയിച്ചൊരുക്കിയ പുല്‍ക്കൂടുകള്‍.

നാസ്‌കോ ഗോള്‍ഡ് സൂക്ക് ഹാളില്‍ നടന്ന മത്സരം കൊട്ടാരക്കര ഡിവൈ.എസ്.പി കെ.എം. ആന്‍േറാ ഉദ്ഘാടനം ചെയ്തു. ഇരുപതോളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വൈ.എം.സി.എ. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ഒ. രാജുക്കുട്ടി, കോട്ടപ്പുറം സെന്റ് ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. തോമസ് ജോണ്‍ പണയില്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.

വിജയികളായവര്‍ക്ക് നാസ്‌കോ മനേജിങ് ഡയറക്ടര്‍മാരായ അനി നാസ്‌കോ, ഷിഫാസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാതൃഭൂമി സീനിയര്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് വി. ശിവപ്രസാദ്, സെയില്‍സ് ഓര്‍ഗനൈസര്‍മാരായ എസ്. സുനീഷ്, പ്രമോദ്, ലേഖകന്‍ ആര്‍.പി. സുകുമാരന്‍ നായര്‍, ഫീല്‍ഡ് പ്രൊമോട്ടര്‍മാരായ വി. ആര്‍. അരുണ്‍രാജ്, അനു, വിഷ്ണു, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മത്സരത്തില്‍ കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയം ഒന്നാം സ്ഥാനവും കലയപുരം സങ്കേതം രണ്ടാം സ്ഥാനവും കൈതക്കോട് കന്യാര്‍കാവ് ക്ഷേത്രം മൂന്നാം സ്ഥാനവും നേടി.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam