കവിത ക്ഷണിക്കുന്നു

Posted on: 23 Dec 2012പുനലൂര്‍: എഴുതിത്തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പത്തനാപുരം താലൂക്ക് ഗ്രന്ഥശാലാ സംഘം ഏര്‍പ്പെടുത്തിയിട്ടുള്ള പുനലൂര്‍ ബാലന്‍ പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചു. 2012 മാര്‍ച്ച് 31 ന് മുപ്പത് വയസ്സ് കഴിയാത്തവര്‍ക്ക് കവിത അയയ്ക്കാം. കവിത മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. മൂന്ന് പകര്‍പ്പുകള്‍ ഫിബ്രവരി 28ന് മുമ്പ് ലഭിക്കണം. വിലാസം-പ്രൊഫ.പി.കൃഷ്ണന്‍ കുട്ടി, സെക്രട്ടറി, പത്തനാപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍ ഓഫീസ്, രണ്ടാം നില, മുനിസിപ്പല്‍ ബില്‍ഡിങ്, കെ.എസ്,ആര്‍,ടി.സി ജങ്ഷന്‍, പുനലൂര്‍, കൊല്ലം ജില്ല-ഫോണ്‍-9447864999. മാര്‍ച്ച് 19 ന് നടക്കുന്ന പുനലൂര്‍ ബാലന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam