ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികദശദിനക്യാമ്പ് ആരംഭിച്ചു

Posted on: 23 Dec 2012കൊട്ടാരക്കര: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷിക സപ്തദിന സ്‌പെഷ്യല്‍ക്യാമ്പ് കൊട്ടാരക്കര ഗവ.ഗേള്‍സ് എച്ച്.എസ്.എസ്സില്‍ ആരംഭിച്ചു.

ഉദ്ഘാടനം ശനിയാഴ്ച ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവന്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗ്ഗീസ് വടക്കടത്ത് അധ്യക്ഷനായി. പഞ്ചായത്ത് അംഗം അഡ്വ.ഉണ്ണിക്കൃഷ്ണമേനോന്‍ സന്ദേശം നല്‍കി. വ്യക്തിവികസനം, ബോധവല്‍ക്കരണം, യുവജനസദസ്സ്, ആരോഗ്യം, യോഗ എന്നിവയില്‍ ക്ലാസ് ഉണ്ടായിരിക്കും. പ്രോഗ്രാം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എ.സുബേര്‍കുട്ടി, പി.ടി.എ. പ്രസിഡന്റ് എസ്.ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.കെ.വത്സലാമ്മ, പി.ജി.സോജന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam