തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം

Posted on: 23 Dec 2012



കൊട്ടാരക്കര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ചെയ്യുന്നവര്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. എന്‍.ആര്‍.ഇ.ജിഎസ്. കൊട്ടാരക്കര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധു മുട്ടറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പങ്കജരാജന്‍, പ്രസിഡന്റ് അനിമോന്‍, സി.പി.ഐ. അസി. മണ്ഡലം സെക്രട്ടറി കെ.എസ്.ഷിജുകുമാര്‍, സി.രാമകൃഷ്ണപിള്ള, പൊലിക്കോട് മാധവന്‍, പ്രിന്‍സ് കായില എന്നിവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam