യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സോണിയാഗന്ധിയുടെ കോലം കത്തിച്ചു

Posted on: 23 Dec 2012കൊട്ടാരക്കര: ഇറ്റാലിയന്‍ നാവികരെ മോചിപ്പിച്ചിട്ടും സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ മനേഷ് മോഹന്‍ ഉള്‍പ്പെടെയുള്ള നാവികരെ മോചിപ്പിക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തില്‍ കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും സോണിയാഗന്ധിയുടെ കോലം കത്തിക്കുകയും ചെയ്തു .

ഹൈസ്‌കൂള്‍ ജങ്ഷനില്‍ പോലീസ് മാര്‍ച്ച് തടഞ്ഞത് അല്പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.ആര്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മനേഷ് മോഹന്റെ മോചനത്തിന് അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി യുവമോര്‍ച്ച തെരുവിലിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സജി കരവാളൂര്‍, മൈലംകുളം ഹരി, ചാലൂക്കോണം അജിത്ത്, ഷാജീവ് കുമാര്‍, വിഷ്ണു, രതീഷ് ഇരണൂര്‍, അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam