കൃഷിവകുപ്പ് പ്രത്യേക പദ്ധതി ചെറുവക്കല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു.

Posted on: 23 Dec 2012ഓയൂര്‍: കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇളമാട് കൃഷി ഭവന്റെ നേതൃത്വത്തില്‍ ചെറുവക്കല്‍ സെന്റ് ജോര്‍ജ്ജ് യു.പി.സ്‌കൂളില്‍ പച്ചക്കറി തൈനടീല്‍ ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. തൈനടീല്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ജയന്തിദേവി പദ്ധതി വിശദീകരിച്ചു. ഇളമാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം കെ.ഡാനിയേല്‍, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ താജുനിസ, മിനി രാജന്‍, കൃഷി ഓഫീസര്‍ സീമ സഹദേവന്‍, അംബികാകുമാരിയമ്മ, പ്രഥമാധ്യാപിക സൂസന്നാമ്മ ജോര്‍ജ്ജ്, പി.ടി.എ. പ്രസിഡന്റ് എന്‍.ശ്യാമള, അഡ്വ. ബിനുകുമാര്‍, അഡ്വ. വി.ആര്‍.കുമാരപിള്ള കോ-ഓര്‍ഡിനേറ്റര്‍ ബിനു കെ.കോശി, സന്തോഷ് ബേബി, ജെസി ജോര്‍ജ്ജ്, സൂസന്‍ തോമസ്, സുമ മോഹന്‍, മറിയാമ്മ, സബിയ ബീവി, സിജി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പി.ടി.എ. അംഗങ്ങള്‍, കുടുംബശ്രീ-തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam