ജഡയന്‍കാവ് ദേവീക്ഷേത്രത്തില്‍ ഇന്ന് പാരായണം സത്യവ്രതകഥ

Posted on: 23 Dec 2012കൊട്ടാരക്കര: ജഡയന്‍കാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹത്തിന്റെ ഭാഗമായി ബ്രഹ്മാദികള്‍ മണിദ്വീപാധിവാസിനിയായ ഭുവനേശ്വരിദേവിയെ ദര്‍ശിക്കുന്നതുവരെ പാരായണം നടത്തി.

ഞായറാഴ്ച ബ്രഹ്മാദികളോട് ദേവിയുടെ ഉപദേശം, സത്യവ്രതകഥ, ശ്രീകൃഷ്ണചരിതം, പ്രഹ്ലാദനും നരനാരായണന്മാരും കണ്ടുമുട്ടുന്നതുവരെ പാരായണം നടത്തും. യജ്ഞശാലയില്‍ കുമാരിപൂജ, വിദ്യാഗോപാലാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന, സര്‍വൈശ്വര്യപൂജ, നവഗ്രഹപൂജ എന്നിവ യജ്ഞദിവസങ്ങളില്‍ നടത്തുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 25 രൂപ ക്രമത്തില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ വാഴയില, പൂവ്, വിളക്ക്, തിരി, എണ്ണ, കര്‍പ്പൂരം എന്നിവയുമായെത്തണം.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam