ഗൃഹലക്ഷ്മിവേദി അനുമോദിച്ചു

Posted on: 23 Dec 2012കൊല്ലം: യോഗക്ഷേമ വനിതാസഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത മാതൃഭൂമി ഗൃഹലക്ഷ്മിവേദി പനപ്പെട്ടി യൂണിറ്റ് സെക്രട്ടറി ഉമാദേവി അന്തര്‍ജ്ജനത്തെ ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റി അനുമോദിച്ചു. മാതൃഭൂമി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ.മീരാഭായിയമ്മ അധ്യക്ഷത വഹിച്ചു. ഗൃഹലക്ഷ്മിവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.അമ്മിണിക്കുട്ടിയമ്മ വേദിയുടെ ഉപഹാരം ഉമാദേവിക്ക് സമ്മാനിച്ചു. ശ്രീലക്ഷ്മി, അംബുജം കൊല്ലം, എന്‍.എം.റസിയത്ത്, ലക്ഷ്മിക്കുട്ടിയമ്മ, അനിതാരാജന്‍, ശോഭന എന്നിവര്‍ സംസാരിച്ചു. ഗൃഹലക്ഷ്മിവേദി ജില്ലാ സെക്രട്ടറി സാഹിതാപ്രമുഖ് സ്വാഗതവും ഉമാദേവി അന്തര്‍ജ്ജനം നന്ദിയും പറഞ്ഞു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam