മലയാളികള്‍ക്ക് താത്‌പര്യം പ്രകൃതിയുമായി പിണങ്ങാന്‍-മുല്ലക്കര

Posted on: 23 Dec 2012ശാസ്താംകോട്ട: പ്രകൃതിയുമായി ഇണങ്ങാനല്ല പിണങ്ങാനാണ് മലയാളികള്‍ താത്പര്യം കാണിക്കുന്നതെന്ന് മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

ചെലവില്ലാത്ത പ്രകൃതികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്താംകോട്ടയില്‍ നടക്കുന്ന പ്രകൃതിദര്‍ശനം പഠനശില്‍പ്പശാലയും പ്രദര്‍ശനമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കാരുവള്ളില്‍ ശശി, പഞ്ചായത്ത് പ്രസിഡന്റ് എം.വി. താരാഭായി, പ്രൊഫ. പി. ജി. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍ സ്വാഗതവും സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എസ്. ബാബുജി നന്ദിയും പറഞ്ഞു.

പ്രകൃതിജീവനം ആരോഗ്യമുള്ള സമൂഹത്തിനുവേണ്ടി എന്ന വിഷയത്തില്‍ പ്രൊഫ. പി. ജി. പണിക്കരും, ചെലവില്ലാത്ത പരിസ്ഥിതിസൗഹൃദ കൃഷി എങ്ങനെ എന്ന വിഷയത്തില്‍ ഗോപിനാഥന്‍പിള്ളയും ക്ലാസ് നയിച്ചു. ഞായറാഴ്ച രാവിലെ മുതല്‍ പ്രകൃതികൃഷി-പ്രായോഗിക മേഖലകള്‍, ആഹാരത്തിലെ മായങ്ങളും വിഷപദാര്‍ത്ഥങ്ങളും, പ്രകൃതിജീവനവും സമ്പൂര്‍ണ്ണ ആരോഗ്യവും, പ്രകൃതിജീവനം -കൂടുതല്‍ ജനകീയതയിലേക്ക് എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. പ്രദര്‍ശനവും ശില്‍പ്പശാലയും തിങ്കളാഴ്ച സമാപിക്കും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam