ക്രിസ്മസ് വിപണിയില്‍ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ശക്തമാക്കും

Posted on: 23 Dec 2012കൊല്ലം: ക്രിസ്മസ്സിനോട് അനുബന്ധിച്ച് വിപണിയില്‍ പരിശോധന ശക്തമാക്കുമെന്ന് കളക്ടര്‍ പി.ജി.തോമസ് ഭക്ഷ്യസുരക്ഷാ സമിതിയില്‍ അറിയിച്ചു. ജില്ലയില്‍ അളവ്-തൂക്ക വകുപ്പ്, സിവില്‍ സപ്ലൈസ്, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ്, പോലീസ്, റവന്യൂ വകുപ്പ്, ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുക. ക്രമക്കേടുകള്‍ കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ക്രിസ്മസ്സിന് പ്രത്യേകമായി അനുവദിച്ച പഞ്ചസാര, പച്ചരി എന്നിവയുടെ വിതരണം ഉടന്‍ ആരംഭിക്കും. പൊതുവിതരണംവഴി വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. മണ്ണെണ്ണ ഡിപ്പോയില്‍ അളവ് തിട്ടപ്പെടുത്താന്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.ഉണ്ണിക്കൃഷ്ണന്‍, എബ്രഹാം സാമുവല്‍, രാധാകൃഷ്ണപിള്ള, ഗോപകുമാര്‍, കുറ്റിയില്‍ ശ്യാം, അഡ്വ. സുഗതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam