സാക്ഷരതാമിഷന്‍: പത്താം ക്ലാസ് ഏഴാംബാച്ച് 23 ന് തുടങ്ങും

Posted on: 23 Dec 2012



കൊല്ലം:സാക്ഷരതാമിഷനും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു നടത്തുന്ന പത്താം ക്ലാസ് ഏഴാം ബാച്ച് 23 ന് തുടങ്ങും. ഇതിന്റെ ജില്ലാതല ഉദ്ഘാടനവും ആറാം ബാച്ച് വിജയികള്‍ക്കുള്ള അനുമോദന സമ്മേളനവും രാവിലെ 10 ന് പനയം കണ്ടച്ചിറ എസ്. എന്‍.എം.യു.പി. സ്‌കൂളില്‍ നടക്കും.

രാവിലെ പണയില്‍ സ്‌കൂളില്‍നിന്ന് ആരംഭിക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര താന്നിക്കമുക്ക് വഴി കണ്ടച്ചിറ സ്‌കൂളില്‍ എത്തും. സമ്മേളനം പി.കെ.ഗുരുദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എല്‍.സജികുമാര്‍ ആദരിക്കല്‍ ചടങ്ങ് നടത്തും. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. ആര്‍.ശശികുമാര്‍ പദ്ധതിവിശദീകരണം നടത്തും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam