ഉപഭോക്തൃ ദിനാചരണം

Posted on: 23 Dec 2012കൊല്ലം: ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 24 ന് രാവിലെ 10 ന് ടി.എം. വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ എന്‍. പീതാംബരക്കുറുപ്പ് എം. പി. നിര്‍വഹിക്കും. രാവിലെ 11 ന് 'ഉപഭോക്താക്കളും വ്യാപാരികളും - വിശ്വാസ പരിപോഷണവും ശാക്തീകരണവും' എന്ന ഈ വര്‍ഷത്തെ ദിനാചരണ വിഷയത്തില്‍ സെമിനാര്‍ ജി.ഗോപകുമാര്‍, അഷ്ടമുടി ഹിലാല്‍ എന്നിവര്‍ അവതരിപ്പിക്കും. തുടര്‍ന്ന് 'അളവ് തൂക്ക നിയമങ്ങളും ഉപഭോക്താവും', 'ഭക്ഷ്യ സുരക്ഷ-പരാതികളും പരിഹാരവും' എന്നീ വിഷയങ്ങളില്‍ എം.ആര്‍. ശ്രീകുമാര്‍, എ.കെ.മിനി എന്നിവര്‍ ക്ലാസ് നടത്തും.

കളക്ടര്‍ പി.ജി.തോമസ് മുഖ്യപ്രഭാഷണം നടത്തും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam