എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ ജീവനക്കാരെ മറന്നുകൊണ്ട്- കെ.ജി.ഇ.യു.

Posted on: 23 Dec 2012കൊല്ലം: അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടപ്പിലാക്കിവരുന്ന ശമ്പളപരിഷ്‌കരണം പത്താം വര്‍ഷത്തിലേക്ക് മാറ്റാനുള്ള എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ ജീവനക്കാരെ അവഗണിക്കുന്നതാണെന്ന് കെ.ജി.ഇ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.തല്‍ഹത്ത് അഭിപ്രായപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ ഉള്‍പ്പെടെ ജീവനക്കാരന്റെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോള്‍ ഇത്തരത്തിലൊരു കമ്മിറ്റി നിര്‍ദ്ദേശം യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ പ്രതിച്ഛായായെ ബാധിക്കുന്നതാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ മറുപടി പ്രസംഗം ജീവനക്കാരുടെ ആശങ്ക അകറ്റുന്നതും, സ്വാഗതാര്‍ഹവുമാണെന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ടി.എസ്.രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അബൂബേക്കര്‍, ജില്ലാ പ്രസിഡന്റ് അരുണ്‍ എന്നിവര്‍ സംസാരിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam