ആകര്‍ഷകമായ ഓഫറുകളുമായി ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ലൈന്‍

Posted on: 23 Dec 2012കൊല്ലം: പുതിയ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നു. പുതിയ കണക്ഷനോടൊപ്പം ബ്രോഡ്ബാന്‍ഡ് കണക്ഷനും എടുക്കുന്നവര്‍ക്ക് ലാന്‍ഡ് ലൈനിനും ബ്രോഡ്ബാന്‍ഡിനും ഇന്‍സ്റ്റാലേഷന്‍ ചാര്‍ജ്ജ് ഇളവുചെയ്തു കൊടുക്കും. പ്രതിമാസം 450 രൂപ / 600 രൂപ നല്‍കുന്ന ഗ്രാമ /നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയിലെവിടെയുമുള്ള ബി.എസ്.എന്‍.എല്‍. ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. പ്രതിമാസ വാടകയ്ക്കുപുറമേ 59 രൂപ അടയ്ക്കുന്നവര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 7 വരെ കേരളത്തിലെവിടെയുമുള്ള ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ഫോണുകളിലേക്കും വയര്‍ലെസ് ഫിക്‌സഡ് ഫോണുകളിലേക്കും പരിധിയില്ലാതെ വിളിക്കാം. ബ്രോഡ്ബാന്‍ഡ് കോമ്പോ വരിക്കാര്‍ക്ക് ഫോണിന്റെയോ ബ്രോഡ്ബാന്‍ഡിന്റെയോ ഉപയോഗം അനുസരിച്ച് വിവിധയിനം ലാഭകരമായ പ്ലാനുകള്‍ ലഭ്യമാണ്. മൊബൈല്‍ വരിക്കാര്‍ക്ക് 22 രൂപ ചെലവില്‍ ലാന്‍ഡ് ലൈനുകളിലേക്ക് പരിധിയില്ലാതെ കോള്‍ ട്രാന്‍സ്ഫര്‍ വഴി സംസാരിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കസ്റ്റമര്‍ കെയര്‍ സന്ദര്‍ശിക്കുകയോ 0474 2799755 ല്‍ ബന്ധപ്പെടുകയോ ചെയ്യാം.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam