സമരസഹായസമിതി രൂപവത്കരിച്ചു

Posted on: 23 Dec 2012കൊല്ലം: അവകാശങ്ങള്‍ കവരുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനവരി എട്ടിന് ആരംഭിക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ സമരസഹായസമിതി രൂപവത്കരിച്ചു. എന്‍.ജി.ഒ. യൂണിയന്‍ ഹാളില്‍ച്ചേര്‍ന്ന യോഗം കെ. വരദരാജന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കണ്‍വീനര്‍ എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍. അനിരുദ്ധന്‍, യു.ടി.യു.സി. നേതാവ് എസ്. ത്യാഗരാജന്‍, സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്‍. വസന്തന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ജി. മുരളീധരന്‍, എ.ഐ.ടി.യു.സി. നേതാവ് ഇന്ദുശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എസ്. ഓമനക്കുട്ടന്‍ സ്വാഗതവും സമരസമതി നേതാവ് ബി. രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു. അഡ്വ.എന്‍. അനിരുദ്ധന്‍ ചെയര്‍മാനും പി.ആര്‍. വസന്തന്‍ കണ്‍വീനറുമായി 250 അംഗ സമരസഹായസമിതി രൂപവത്കരിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam