കിഷോര്‍ സ്മാരക പത്രപ്രവര്‍ത്തക പുരസ്‌കാരം

Posted on: 23 Dec 2012കൊല്ലം: ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന എസ്.കിഷോറിന്റെ ഓര്‍മയ്ക്കായി കിഷോര്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തുന്ന പ്രഥമ പത്രപ്രവര്‍ത്തക അവാര്‍ഡ് ജില്ലയില്‍നിന്നുള്ള മികച്ച പ്രാദേശിക റിപ്പോര്‍ട്ടിങ്ങിന് നല്‍കുന്നു. 2012-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ 31നുമുമ്പായി കൊല്ലം പ്രസ്‌ക്ലബില്‍ എത്തിക്കണം. കിഷോറിന്റെ മൂന്നാം ചരമവാര്‍ഷികദിനമായ 2013 ജനവരി ഏഴ് തിങ്കളാഴ്ച പുരസ്‌കാരം വിതരണംചെയ്യും. 5000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam