മജീഷ്യന്‍ പ്രമോദ് കേരളയുടെ ജീവകാരുണ്യയാത്ര

Posted on: 23 Dec 2012കൊല്ലം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് മജീഷ്യന്‍ പ്രമോദ് കേരള നടത്തുന്ന ജീവകാരുണ്യയാത്ര 23ന് കൊല്ലം ബീച്ചില്‍ നിന്ന് ആരംഭിക്കും. കൊല്ലം റൂട്ടോടെക്കും ദൃശ്യ ആഡ്‌സ് ആന്‍ഡ് ഇവന്റ്‌സും സംഘടിപ്പിക്കുന്ന ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജോസ്‌കോ മ്യൂസിക്കല്‍ മെഗാഷോയ്ക്ക് മുന്നോടിയായി കാരുണ്യയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും.

പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ചവറ ഹരീഷ് കുമാര്‍ അധ്യക്ഷനാകും. ഒപ്പം ശാസ്താംകോട്ട മുതുപിലാക്കാട് കിഴക്ക് വട്ടവിള കിഴക്കതില്‍ ജോയിയുടെ മകള്‍ ജോമിനയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ധനസഹായവും നല്‍കും.

ദൃശ്യ, മുരളി, റൂട്ടോടെക് മാനേജിങ് പാര്‍ട്ട്ണര്‍ മുഹമ്മദ് അക്രം, എസ്.എം.കെ.ഷാജഹാന്‍, മുഹമ്മദ് അസ്‌ലം, എസ്.അബ്ദുള്‍കലാം, ജോസ്‌കോ ബെന്നി വര്‍ഗീസ്, സെയ്ഫുദ്ദീന്‍ കമ്മീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam