സ്‌പിരിറ്റ് കടത്ത്: നാലുപേര്‍കൂടി അറസ്റ്റില്‍

Posted on: 23 Dec 2012കൊല്ലം: കിളികൊല്ലൂരില്‍ 2275 ലിറ്റര്‍ സ്​പിരിറ്റ് പിടിച്ച കേസുമായി ബന്ധപ്പെട്ട് നാലു പേരെക്കൂടി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റുചെയ്തു. എറണാകുളം നെടുമ്പാശ്ശേരി നെടുവേലില്‍ ശശീന്ദ്രന്‍ (57), കാസര്‍കോട്, ചെങ്കളം കണ്ടന്‍കുഴി രായി കൊച്ചു ഹൗസില്‍ ദിവാകരന്‍ (33), കാസര്‍കോട്, ഹോസ്ദുര്‍ഗ്, പെരി യ ബസാറില്‍ സുനില്‍ (25), കാസര്‍കോട്, കുളത്തുംകരയില്‍ സലിം (43) എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വര്‍ഷങ്ങളായി സ്​പിരിറ്റു കടത്തുന്ന ഇവര്‍ക്ക് അന്താരാഷ്ട്ര സ്​പിരിറ്റ് മാഫിയ ബന്ധമുണ്ടെന്നാണ് സൂചന. ഈ കേസില്‍ മൊത്തം എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

സ്​പിരിറ്റ് കടത്തുകാരന്‍ ചൈന സുനിലിന്റെ കൂട്ടാളിയടക്കം രണ്ടുപേരെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സ്​പിരിറ്റ് കൊല്ലത്തെത്തിക്കുന്ന സ്ഥിരം കണ്ണികളാണ് ഇവര്‍. പോണ്ടിച്ചേരിയില്‍നിന്ന് പച്ചക്കറി, മത്സ്യം, തേങ്ങ എന്നിവ കയറ്റി വരുന്ന ലോറികളില്‍ സ്​പിരിറ്റ് ഒളിപ്പിച്ച് കടത്തുകയാണ് പതിവ്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ.എസ്.പി. ക്കൊപ്പം സി.ഐ. അരുണ്‍കുമാര്‍, എസ്.ഐ. മാരായ ജയകൃഷ്ണന്‍, ഫിറോസ്, അശ്വത്ത്, പ്രദീപ്, സി.പി.ഒ. മാരായ ഷാജി, ഷിഹാബുദ്ദീന്‍, ഡാനിയേല്‍, ബൈജു, പ്രമോദ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam