വിദ്യാഭ്യാസ അവകാശനിയമം അടുത്ത അധ്യയനവര്‍ഷംമുതല്‍
Posted on: 04 Feb 2012
ശാസ്താംകോട്ട: വിദ്യാഭ്യാസ അവകാശനിയമം അടുത്തവര്‍ഷംമുതല്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. നെടിയവിള വി.ജി.എസ്.എസ്. അംബികോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ വിദ്യാഭ്യാസനിയമം നിലവില്‍വരുമ്പോള്‍ എല്‍.പി. ക്ലാസ്സുകള്‍ 4ല്‍നിന്ന് 5 വരെയും യു.പി. ക്ലാസ്സുകള്‍ 6 മുതല്‍ 8 വരെയുമാകും. 9 മുതല്‍ 12 വരെ ഒരു സെക്ഷനിലുമാകും. അടുത്ത അധ്യയനവര്‍ഷംമുതല്‍ വിദ്യാര്‍ത്ഥികളുടെ ഫലപ്രഖ്യാപനത്തോടൊപ്പം പാഠപുസ്തകങ്ങളും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കെ.കെ.ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. ജി. സുധാകരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ഡി.ഇ.ഒ. ബി.രവീന്ദ്രന്‍, ബി.അനില്‍കുമാര്‍, എ.ഇ.ഒ. എസ്.സുജാത, പഞ്ചായത്ത് പ്രസിഡന്റ് ബി.അരുണാമണി, വൈസ് പ്രസിഡന്റ് എസ്.ഹാരീസ്, കെ.തമ്പാന്‍, തോപ്പില്‍ ജമാലുദ്ദീന്‍, അഡ്വ. കെ.ബി.പണ്ടാരത്തില്‍, കെ.അരവിന്ദാക്ഷന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.വി.നന്ദകുമാര്‍ സ്വാഗതവും റൂബി ഗബ്രിയേല്‍ നന്ദിയും പറഞ്ഞു. സ്‌കൂളിലെ കനക ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ശനിയാഴ്ച നടക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.