ഇ.വി.കൃഷ്ണപിള്ളയ്ക്ക് ജന്മനാട്ടില്‍ സ്മാരകം; ഗൗരവത്തോടെ പരിഗണിക്കും-മന്ത്രി തിരുവഞ്ചൂര്‍

Posted on: 04 Feb 2012



ശാസ്താംകോട്ട ഃ ഇ.വി.കൃഷ്ണപിള്ളയ്ക്ക് ജന്മനാടായ കുന്നത്തൂരില്‍ സ്മാരകം നിര്‍മ്മിക്കുന്നകാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നെടിയവിള വി.ജി.എസ്.എസ്. അംബികോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാംസ്‌കാരികവകുപ്പാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇ.വി.കൃഷ്ണപിള്ളയ്ക്ക് ജന്മനാടായ കുന്നത്തൂരില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ യോഗത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ബി.സജീവ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി ഡോ. വിളക്കുടി രാജേന്ദ്രന്‍, ഡോ. സി.ഉണ്ണിക്കൃഷ്ണന്‍, ചവറ കെ.എസ്.പിള്ള, കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.അരുണാമണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഗോപാലകൃഷ്ണപിള്ള, ആഘോഷക്കമ്മിറ്റി വൈസ് ചെയര്‍മാന്‍ പിന്നാട്ട് ബാബു, പി.പത്മകുമാര്‍, പി.ടി.എ. പ്രസിഡന്റ്ബി.ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഭാര്‍ഗവന്‍ പിള്ള സ്വാഗതവും കെ.അരവിന്ദാക്ഷന്‍ നായര്‍ നന്ദിയും പറഞ്ഞു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam