മുഖംമൂടി ജനം തിരിച്ചറിയും -കടവൂര്‍ ശിവദാസന്‍
Posted on: 04 Feb 2012
കരുനാഗപ്പള്ളി: യു.ഡി.എഫ്. നേതാക്കന്മാരെ അഴിമതിക്കാരെന്നും പെണ്‍വാണിഭക്കാരെന്നും കുറ്റപ്പെടുത്തുന്ന ഇടതുനേതാക്കളുടെ മുഖംമൂടി വൈകാതെ ജനം തിരിച്ചറിയുമെന്ന് ഡി.സി.സി. പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് കരുനാഗപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വിളിച്ചുകൂട്ടിയ നേതൃയോഗം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. മുനമ്പത്ത് വഹാബ് അധ്യക്ഷനായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.രാജന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, കെ.ജി.രവി, ആര്‍.രാജശേഖരന്‍, ടി.തങ്കച്ചന്‍, ചിറ്റുമൂല നാസ്സര്‍, ചക്കാലത്തറ ഗോപാലകൃഷ്ണപിള്ള, ടി.പി.സലീംകുമാര്‍, അഡ്വ. പാവുമ്പ അനില്‍, സെവന്തികുമാരി, കെ.എസ്.പുരം സുധീര്‍, അഭിഭാഷകരായ ബിനു, സി.പി.പ്രിന്‍സ്, ജവാദ്, സജീവ് വൈ. പുത്തന്‍വീട് എന്നിവര്‍ പ്രസംഗിച്ചു.