സി.പി.ഐ. സംസ്ഥാന സമ്മേളനംചവറ മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമായി

Posted on: 04 Feb 2012



ചവറ: സി.പി.ഐ. സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി ചവറ മണ്ഡലത്തില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ചവറ മണ്ഡലം സെക്രട്ടറി എ.അബ്ബാസ് അറിയിച്ചു. മണ്ഡലംതലം മുതല്‍ ബ്രാഞ്ചുകള്‍വരെ സംഘാടകസമിതികള്‍ രൂപവത്കരിച്ച് കുടുംബയോഗങ്ങള്‍ നടന്നുവരുന്നു. സമ്മേളനപ്രചാരണാര്‍ത്ഥം ഇടപ്പള്ളിക്കോട്ടയില്‍ കരിമണല്‍ സെമിനാറും എ.ഐ.വൈ.എഫ്. മണ്ഡലത്തിലുടനീളം വിളംബരജാഥയും നടത്തി. ദീപശിഖ, പതാകജാഥകള്‍ക്ക് 7 ന് വൈകിട്ട് 3 ന് മണ്ഡലാതിര്‍ത്തിയായ കന്നേറ്റിയില്‍ സ്വീകരണം നല്‍കും. ജാഥയ്ക്ക് ചവറ പാലക്കടവില്‍ സ്വീകരണം നല്‍കും. പ്രകടനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും കുടുംബാംങ്ങളെയുമടക്കം അയ്യായിരം പേരെ പങ്കെടുപ്പിക്കുമെന്നും എ.അബ്ബാസ് അറിയിച്ചു. ജെ.ചിഞ്ചുറാണി, ഐ.ഷിഹാബ്, എം.സഹദേവന്‍ എന്നിവരും പരിപാടികള്‍ വിശദീകരിച്ചു.

More News from Kollam