വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്
Posted on: 04 Feb 2012
ചവറ: ചവറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഡോളസന്റ് സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ.മനോജ്, ഡോ.ജ്യോതിലക്ഷ്മി, ഡോ.പി.വിശാലം, ഡോ.കിരണ്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ പരിശോധിക്കുകയും വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നയിക്കുകയും ചെയ്തു. സൗഹൃദ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ജെ.ശൈല, ബിജു വി.എസ്., ജയന്‍, വിനോദ്കുമാര്‍, ജ്ഞാനദാസ്, ലീഡര്‍ അക്ഷയ് ജോയ്, സ്റ്റാഫ് സെക്രട്ടറി സ്മിതാജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.