കരിന്തോട്ടുവ കാട്ടുവിള ക്ഷേത്രത്തില്‍ ഉത്സവം
Posted on: 04 Feb 2012
കരിന്തോട്ടുവ: കാട്ടുവിള ദേവീക്ഷേത്രത്തില്‍ ഉത്സവം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ഞായറാഴ്ച രാവിലെ 8 ന് പഞ്ചഗവ്യം, പഞ്ചവിംശതിമൂര്‍ത്തകലശം, കലശാഭിഷേകം, പ്രാസാദശുദ്ധി, മഹാനിവേദ്യം, വൈകിട്ട് 6.30 ന് ദീപാരാധന. തിങ്കളാഴ്ച രാവിലെ 8 ന് ഭാഗവതപാരായണം, 11 ന് നൂറുംപാലും, 3 ന് കെട്ടുകാഴ്ചകള്‍, 7 ന് സന്ധ്യാസേവ, ദീപാരാധന, 7.30 ന് പുഷ്പാഭിഷേകം, 9 ന് ഗാനമേള എന്നിവ ഉണ്ടാകും.