ലബോറട്ടറി തുടങ്ങണം
Posted on: 04 Feb 2012
വടക്കുംതല: പനയന്നാര്‍കാവ് ക്ഷേത്രത്തിന് തെക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പന്മന ഗവ. ഹോമിയോ ആസ്പത്രിയില്‍ ക്ലിനിക്കല്‍ ലബോറട്ടറി തുടങ്ങണമെന്ന് ആര്‍.എസ്.പി. (ബി.) വടക്കുംതല ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രമേഹരോഗികളും മറ്റും ചികിത്സയ്‌ക്കെത്തുന്ന ഇവിടെ രക്തം, കഫം, മലം, മൂത്രം എന്നിവ പരിശോധിക്കാനുള്ള ലബോറട്ടറി സൗകര്യമില്ല, അതിനാല്‍ രോഗികള്‍ക്ക് വിദഗ്ദ്ധചികിത്സ ലഭിക്കുന്നില്ല. പന്മന ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ലബോറട്ടറി സൗകര്യം അനുവദിച്ച് ആസ്പത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആര്‍.എസ്.പി (ബി.) സംസ്ഥാന കമ്മിറ്റി അംഗം തടത്തില്‍ സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തല്‍ഹത്ത് തടത്തില്‍, തെക്കെടുത്ത് റഷീദ്, ബി.രഘുനാഥന്‍ പിള്ള, സി.പി.പദ്മകുമാര്‍, ആര്‍.തങ്ങള്‍കുഞ്ഞ്, വടക്കുംതല സഹിദ്, സി.ഡി.സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.