ചവറ ഗേള്‍സ് സ്‌കൂളില്‍ സൈക്കിള്‍ വിതരണം
Posted on: 04 Feb 2012
ചവറ: ചവറ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ 19 എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി.സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.അബ്ദുല്‍സലാം അധ്യക്ഷനായി. രശ്മി ജോസഫ്, അയ്യപ്പന്‍ പിള്ള, കെ.കെ.വിജയകുമാര്‍, ജോസ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.