സ്വീകരണം നല്‍കി
Posted on: 04 Feb 2012
കരുനാഗപ്പള്ളി: പി.എഫ്.ആര്‍.ഡി.എ. പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് അധ്യാപക-സര്‍വീസ് സംഘടനാസമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദക്ഷിണമേഖലാജാഥയ്ക്ക് കരുനാഗപ്പള്ളി ടൗണില്‍ സ്വീകരണം നല്‍കി. സ്വീകരണയോഗം എം.എസ്.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഹാരീസ്, വിജയകുമാര്‍, എച്ച്.സുനില്‍കുമാര്‍, ബി.രാധാകൃഷ്ണപിള്ള, ദിലീപ് തമ്പി, എ.ജി.രാധാകൃഷ്ണന്‍, ജി.ജയകുമാര്‍, സുകേശന്‍ ചൂലിക്കാട്, വി.ജലന്തര്‍, എ.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.