എ.ഐ.എസ്.എഫ്.യൂണിറ്റ് സമ്മേളനം

Posted on: 04 Feb 2012



അഞ്ചല്‍:എ.ഐ.എസ്.എഫ്.ഏരൂര്‍ യൂണിറ്റ് സമ്മേളനം വൈശാഖ് ഡി.ദാസ് ഉദ്ഘാടനം ചെയ്തു. ഏരൂര്‍ സ്‌കൂളിലെ വികലാംഗ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി ഇഴഞ്ഞുനീങ്ങുന്നതില്‍ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.

എന്‍.അതുലിന്റെ അധ്യക്ഷതയില്‍ അജിവാസ്, സന്ദീപ്, രാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അരുണ്‍ (പ്രസി.), അമല്‍ (വൈ.പ്രസി.) അനന്ദു (സെക്ര.) ബുഹാരി (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.