കുളത്തൂപ്പുഴയില്‍ നബിദിന റാലി രാവിലെ എട്ടിന്

Posted on: 04 Feb 2012



കുളത്തൂപ്പുഴ: മുസ്‌ലിം ജമാ അത്തിന്റെ ആഭിമുഖ്യത്തിലുള്ള നബിദിന റാലി ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. വലിയേല നമസ്‌കാരപള്ളി മൈതാനിയില്‍നിന്നും കെ.എം.ജെ. കാമ്പസ് മദ്രസ മൈതാനിയില്‍ നിന്നും ഒരേസമയം ആരംഭിക്കുന്ന ഘോഷയാത്ര കൈതക്കാട്ട് ഒന്നിച്ചുചേര്‍ന്ന് ടൗണ്‍ ചുറ്റി വലിയപള്ളിയില്‍ സമാപിക്കും.

ഘോഷയാത്ര വര്‍ണ്ണശബളമാക്കുന്നതിനുള്ള തിരക്കിട്ട ഒരുക്കത്തിലാണ് കമ്മിറ്റികള്‍. ശനിയാഴ്ച രണ്ടിന് 'നബി തിരുമേനി ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ വലിയപള്ളിയില്‍ നടക്കും. തടിക്കാട് ഇമാം കെ.കെ.സിറാജുദീന്‍ ബാഖവി നേതൃത്വം നല്‍കും.

More News from Kollam