ഏരൂര്‍ മുരുകന്‍ കോവിലില്‍ സമൂഹപൊങ്കാല ഭക്തിനിര്‍ഭരമായി

Posted on: 04 Feb 2012




ഏരൂര്‍: മയിലാടുംകുന്ന് മുരുകന്‍ കോവിലിലെ ദുര്‍ഗ്ഗാദേവീക്ഷേത്രനടയില്‍ വെള്ളിയാഴ്ച നടന്ന സമൂഹപൊങ്കാലയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. രാവിലെ ഒമ്പതിന് ആരംഭിച്ച പൊങ്കാല പത്തോടെയാണ് നിവേദിച്ചത്. ക്ഷേത്രം തന്ത്രി പി.വി.സായിപ്രസാദ സാരസ്വതരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പൊങ്കാല നടന്നത്.

ക്ഷേത്രത്തില്‍ നടന്നുവരുന്ന സ്‌കാന്ദപുരാണ ജ്ഞാനയജ്ഞത്തിലും ഏറെ ഭക്തര്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച യജ്ഞശാലയില്‍ രാവിലെ 9.30ന് മഹാമൃത്യുഞ്ജയഹോമം, 12ന് ആചാര്യപ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 5.15ന് സര്‍വ്വൈശ്വര്യപൂജ എന്നിവയുണ്ടാകും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam