അഞ്ചല്‍-പടിഞ്ഞാറ്റിന്‍കര റോഡ് സഞ്ചാരയോഗ്യമാക്കണം
Posted on: 04 Feb 2012
അഞ്ചല്‍:അഞ്ചല്‍-പടിഞ്ഞാറ്റിന്‍കര റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി. അഞ്ചല്‍, ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ ചേരുന്ന സ്ഥലമായ ഗണപതിയമ്പലം മുതലുള്ള രണ്ട് കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്.
ഗണപതിയമ്പലം, കളരിദേവീക്ഷേത്രം, മന്നം സെന്‍ട്രല്‍ സ്‌കൂള്‍, അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡാണ് തകര്‍ന്നത്. കുത്തനെയുള്ള തേരിയും വീതിയില്ലാത്ത റോഡും ഇവിടെ അപകടം വര്‍ധിപ്പിക്കുകയാണ്.
റോഡ് പലകുറി നാട്ടുകാര്‍ നന്നാക്കിയതാണ്. പടിഞ്ഞാറ്റിന്‍കര പ്രദേശത്തേക്ക് ഓട്ടോറിക്ഷകള്‍ പോലും വരാത്ത സാഹചര്യമാണ്. അടിയന്തരമായി റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.