ബ്ലോക്ക് അംഗം വളംവിതരണം തടഞ്ഞതായി പരാതി

Posted on: 04 Feb 2012



പത്തനാപുരം:തലവൂര്‍ പഞ്ചായത്തിലെ കമുകുംചേരി, ചിറ്റാശ്ശേരി വാര്‍ഡുകളിലെ കര്‍ഷകര്‍ക്കുള്ള വളംവിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം തടസ്സപ്പെടുത്തിയതായി പരാതി. കാര്‍ഷിക ആനുകൂല്യത്തിനുള്ള കൃഷിഭവന്‍ രേഖകള്‍ അംഗം ബലമായി പിടിച്ചെടുക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്തതായി യു.ഡി.എഫ്.വാര്‍ഡ് കമ്മിറ്റി പരാതിയില്‍ പറയുന്നു. വാര്‍ഡ് അംഗത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നവരെ തേജോവധം ചെയ്യുന്ന പ്രവണത ബ്ലോക്ക് പഞ്ചായത്തംഗം അവസാനിപ്പിച്ചില്ലെങ്കില്‍ അംഗത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

More News from Kollam