നബിദിനാഘോഷം
Posted on: 04 Feb 2012
കുന്നിക്കോട്: എസ്.വൈ.എസ്, എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച നബിദിന റാലിയും പൊതുസമ്മേളനവും കുന്നിക്കോട് ജങ്ഷനില്‍ നടക്കും. വൈകീട്ട് 4ന് ശാസ്ത്രി ജങ്ഷനില്‍ നിന്ന് നബിദിന റാലി ആരംഭിക്കും. തുടര്‍ന്ന് ഹാരിസ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതു സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും.
മദുഹു റസൂല്‍ പ്രഭാഷണം അല്‍ ഉസ്താദ് സിറാജുദ്ദീന്‍ ബാഖവിയും മുഖ്യപ്രഭാഷണം ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫിയും നിര്‍വഹിക്കും. റാലിക്കുശേഷം അന്നദാനവും ഉണ്ടായിരിക്കും.