ചെറുവക്കലില്‍ ഡി.വൈ.എഫ്.ഐ. റോഡ് ഉപരോധിച്ചു

Posted on: 04 Feb 2012



ചടയമംഗലം: ആയൂര്‍-കൊല്ലം റോഡില്‍ ചെറുവക്കല്‍ വളവിലെ റോഡുപണി അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു. റോഡുപണി തടസ്സപ്പെടുന്നതുമൂലം രൂക്ഷമായ പൊടിശല്യം ഉണ്ടാകുന്നത് പ്രദേശവാസികളുടെ ജീവിതത്തിന് കടുത്ത ഭീഷണിയായി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കരാറുകാരന്‍ എന്നിവര്‍ സ്ഥലത്തെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

റോഡുപണി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ ഉറപ്പുനല്‍കി. സി.പി.എം. ചടയമംഗലം ഏരിയ സെക്രട്ടറി പി.കെ.ബാലചന്ദ്രന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. നന്ദന്‍ അധ്യക്ഷത വഹിച്ചു. പി.ഷാജി, ഡി.ജയകുമാര്‍, ആര്‍.സുരേഷ്, മഹാദേവന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഹിരണ്‍ സ്വാഗതം പറഞ്ഞു.

More News from Kollam