80 വയസ്സ് കഴിഞ്ഞവര്‍ക്ക് അധിക പെന്‍ഷന്‍ വേണം

Posted on: 04 Feb 2012



കൊട്ടാരക്കര: 80 വയസ്സിന് മുകളില്‍ പ്രായുള്ളവര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കണമെന്ന് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അറക്കല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

പൊടിയാട്ടുവിള വായനശാലയില്‍ നടന്ന യോഗത്തില്‍ വൈ.തങ്കച്ചന്‍ അധ്യക്ഷനായി. ഗവര്‍ണര്‍, സുകുമാര്‍ അഴിക്കോട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 80 കഴിഞ്ഞ തോമസ്, മുഹമ്മദ് ഹനീഫ, പ്രഭാകരന്‍ ഉണ്ണിത്താന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. പുതിയ ഭാരവാഹികള്‍: വൈ.തങ്കച്ചന്‍ (പ്രസി.), ബി.ലക്ഷ്മിക്കുട്ടിയമ്മ, ജേക്കബ് ഡാനിയല്‍ (വൈ.പ്രസി.), എല്‍.ജോണ്‍ (സെക്ര.), എന്‍.ത്യാഗരാജന്‍, ടി.പി.ജയകുമാരി (ജോ.സെക്ര.), എന്‍.ഗംഗാധരന്‍ (ട്രഷ.).

Tags:    . Kerala. കേരളം

More News from Kollam