മലനട മലദേവക്ഷേത്രത്തില്‍ ഉച്ചാര ഉത്സവം തുടങ്ങി

Posted on: 04 Feb 2012



പവിത്രേശ്വരം:മലനട മലദേവക്ഷേത്രത്തില്‍ മലക്കുട ഉച്ചാര ഉത്സവം വെള്ളിയാഴ്ച കൊടിയേറി. പത്തുനാളത്തെ ഉത്സവം 11ന് കൊടിയിറങ്ങും. കൊടിയേറ്റിന് ക്ഷേത്ര ഊരാളി കുമാരനും പിണിയാളി വിജയനും മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ 11.30 ന് കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിച്ചു. ശകുനിദേവനാണ് ആരാധനമൂര്‍ത്തി. പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ വിതരണം വെള്ളിയാഴ്ച ആരംഭിച്ചു. കെട്ടുകാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലക്കുട കെട്ടുകാഴ്ച 11ന് നടക്കും.

More News from Kollam