കാസ്‌ക് ഫെസ്റ്റ്-സമാപനവും ഫുട്‌ബോള്‍ ഫൈനലും ഇന്ന്

Posted on: 04 Feb 2012



പുത്തൂര്‍: കുളക്കട ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ വാര്‍ഷികാഘോഷങ്ങള്‍ ശനിയാഴ്ച സമാപിക്കും. വൈകിട്ട് 6ന് സാംസ്‌കാരികസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനാകും. സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് രാജുമാത്യു, കുരികേശ് മാത്യു, ചലച്ചിത്രതാരം ഗിന്നസ് പക്രു എന്നിവര്‍ പങ്കെടുക്കും. പ്രതിഭകളെ ആദരിക്കല്‍ ജി.മാധവന്‍ നായരും റാങ്ക് ജേതാക്കളെ ആദരിക്കല്‍ പാത്തല രാഘവനും നിര്‍വഹിക്കും. രാത്രി 8 മുതല്‍ വിവിധ കലാപരിപാടികള്‍, 9ന് സിനിമാറ്റിക് ഡാന്‍സ് മത്സരം, 10ന് ഗാനമേള എന്നിവയാണ് പരിപാടികള്‍. കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലും ശനിയാഴ്ച വൈകിട്ട് 4ന് നടക്കും.

More News from Kollam