പെരുങ്കുളം ഏലായില്‍ തീപ്പിടുത്തം

Posted on: 04 Feb 2012



കൊട്ടിയം: പെരുങ്കുളം ഏലായില്‍ തീപ്പിടുത്തം. ഏലായിലെ ഉണക്കപ്പുല്ലിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച 11 നാണ് സംഭവം. കൊല്ലം, കുണ്ടറ എന്നിവിടങ്ങളില്‍നിന്ന് പത്ത് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വൈകിട്ട് 6 മണിയോടെ തീ കെടുത്തി. തീപ്പിടുത്തത്തെ തുടര്‍ന്ന് കനത്ത പുക ഏലാപരിസരത്ത് വ്യാപിച്ചു. ഇതുകാരണം സമീപത്തെ സ്‌കൂളിന് ഉച്ചക്കുശേഷം അവധി കൊടുത്തു. ശക്തമായ കാറ്റില്‍ തീ ഏലായുടെ കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നു. ഇതിനെ തുടര്‍ന്ന് ഫയര്‍ സര്‍വീസ് അംഗങ്ങള്‍ മരത്തിന്റെ ശിഖരങ്ങള്‍ ഒടിച്ചാണ് തീ കെടുത്തിയത്.

More News from Kollam