സുനാമി പുനരധിവാസപദ്ധതികള്‍ മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കും

Posted on: 04 Feb 2012



കൊല്ലം: ജില്ലയില്‍ മയ്യനാട്, ഇരവിപുരം വില്ലേജുകളിലെ അവശേഷിക്കുന്ന സുനാമി പുനരധിവാസപദ്ധതികള്‍ മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ പി.ജി.തോമസ് പറഞ്ഞു. നിര്‍മ്മാണജോലികള്‍ നിശ്ചിതസമയത്തിനകം തീര്‍ക്കുന്നതിന് കൗണ്ട്ഡൗണ്‍ അടിസ്ഥാനത്തില്‍ ദിവസവും പുരോഗതി വിലയിരുത്തി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമയപരിധിക്കുള്ളില്‍ത്തന്നെ ജോലികള്‍ പൂര്‍ത്തിയാക്കാമെന്ന് നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ള ഏജന്‍സി പ്രതിനിധികള്‍ അറിയിച്ചു.

വ്യാഴാഴ്ച പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ ഹൗസിങ് ബോര്‍ഡ്, ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:   Kollam District News. Kollam Local News. .  കൊല്ലം. . Kerala. കേരളം

More News from Kollam