മാലിന്യം കത്തിച്ച പുക ശ്വസിച്ച പോലീസുകാര്‍ക്ക് ദേഹാസ്വാസ്ഥ്യം
Posted on: 04 Feb 2012
ചാത്തന്നൂര്‍:പോലീസ് സ്റ്റേഷന് സമീപം മാലിന്യം കത്തിച്ച പുക ശ്വസിച്ച് പോലീസുകാര്‍ക്ക് ദേഹാസ്വാസ്ഥ്യം. പാരിപ്പള്ളി സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത ചുമയും തുമ്മലും ഉണ്ടായതിനെ തുടര്‍ന്ന് പോലീസുകാര്‍ പലരും ചികിത്സതേടി.
പാരിപ്പള്ളി പോലീസ് സ്റ്റേഷന് സമീപത്താണ് പ്രാഥമികാരോഗ്യകേന്ദ്രവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളും പ്രവര്‍ത്തിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ കത്തിക്കുന്നത് പോലീസ് സ്റ്റേഷന്റെ മതിലിനോട് ചേര്‍ന്നാണ്. പഞ്ഞിയും പഴയ സിറിഞ്ചുകളും കേടായ മരുന്നുകളും മറ്റും ഇവിടെയിട്ടാണ് കത്തിക്കുന്നത്. പോലീസ് സ്റ്റേഷന്‍ കവാടത്തിന് മുന്നിലാണ് പാരിപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍. ആഹാരപദാര്‍ഥങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കമ്മ്യൂണിറ്റി ഹാളിന് പിന്നിലിട്ടാണ് കത്തിക്കുന്നത്. മാലിന്യങ്ങള്‍ കത്തിക്കുന്ന പുകയും ദുര്‍ഗന്ധവും കാരണം പോലീസുകാര്‍ക്ക് സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും പുക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്റ്റേഷന് സമീപം മാലിന്യം കത്തിക്കരുതെന്ന് ആസ്പത്രി അധികൃതര്‍ക്കും കമ്മ്യൂണിറ്റി ഹാളിന്റെ ചുമതലക്കാരനും പോലീസ് നിര്‍ദ്ദേശം നല്‍കിയെങ്കിലും അത് ആവര്‍ത്തിക്കുകയാണ്.