രഘു
അഞ്ചല്‍: ഇടമുളയ്ക്കല്‍ ചെമ്പക രാമനല്ലൂര്‍ കാഞ്ഞിരംവിളയില്‍ പരേതനായ ഷണ്‍മുഖന്റെ മകന്‍ രഘു (55) അന്തരിച്ചു. അമ്മ: ഗൗരിക്കുട്ടി. ഭാര്യ: ശ്യാമള. മകള്‍: രാഗി. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഇടമുളയ്ക്കല്‍ പൂത്താറ്റ് തെക്കതില്‍ വീട്ടുവളപ്പില്‍.
കടാശ്വാസത്തിന് കാത്തുനില്‍ക്കാതെ ഷൈലജ യാത്രയായി
കുണ്ടറ: അര്‍ബുദരോഗം ചികിത്സിക്കാന്‍ കിടപ്പാടം പണയംവച്ച നിര്‍ധനയുവതി കടാശ്വാസത്തിനായി കാത്തുനില്‍ക്കാതെ അന്ത്യയാത്രയായി. കുണ്ടറ ഇടക്കര ചരുവിളവീട്ടില്‍ അഞ്ചലോസിന്റെ ഭാര്യ ഷൈലജ(51)യാണ് മരിച്ചത്. സ്വകാര്യ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഇവര്‍ക്ക് ഏഴുവര്‍ഷം മുമ്പാണ് സ്തനാര്‍ബുദം പിടിപെട്ടത്. ചികിത്സച്ചെലവിനായി വീടും ആകെയുള്ള 7 സെന്റ് പുരയിടവും പിന്നാക്കവികസന കോര്‍പ്പറേഷനില്‍ പണയപ്പെടുത്തി 50000 രൂപ കടമെടുത്തിരുന്നു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ വര്‍ഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമായില്ല. അസുഖം മൂര്‍ച്ഛിച്ചതോടെ കടമെടുത്ത തുകയുടെ തവണ മുടങ്ങി. ദിവസങ്ങള്‍ മുമ്പാണ് വസ്തു ലേലത്തിന് വയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചത്.
പൊതുപ്രവര്‍ത്തകര്‍ നിര്‍ധനകുടുംബത്തിന്റെ ദുരവസ്ഥ അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കാര്യങ്ങള്‍ കണ്ട് ബോധ്യപ്പെട്ടു. അദാലത്തില്‍ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം കാണാനാകുമെന്നാശ്വസിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയും ചെയ്തു. വിവരമറിഞ്ഞ് കുടുംബത്തിന് സഹായം ലഭ്യമാക്കാന്‍ പത്രലേഖകരെത്തി വാര്‍ത്ത ശേഖരിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെ യായിരുന്നു ഷൈലജയുടെ അന്ത്യം. മക്കള്‍ ഷൈനി, സജിന്‍. മരുമകന്‍ സാബുജി. 26 വയസ്സുകാരനായ മകന്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിഭാഗത്തിലുള്ളയാളാണ്. മകളുടെ ഭര്‍ത്താവ് പെയിന്റിങ് തൊഴിലാളിയാണ്. ഷൈലജയുടെ ശവസംസ്‌കാരം ശനിയാഴ്ച കാഞ്ഞിരകോട് സെന്റ് ആന്റണീസ്പള്ളിസെമിത്തേരിയില് നടക്കും.
രാജീവ്
തൃക്കടവൂര്‍: കുരീപ്പുഴ സുഭദ്രാലയത്തില്‍ രാജീവ് (കണ്ണന്‍) (38) അന്തരിച്ചു. അച്ഛന്‍: ഗോപിനാഥന്‍പിള്ള അമ്മ: വത്സലകുമാരി. സഹോദരങ്ങള്‍: രാജി, രജി, രഞ്ജിനി. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പില്‍.
സാറാ ഉമ്മ
കരുനാഗപ്പള്ളി: മരുതൂര്‍കുളങ്ങര തെക്ക് പുന്നമൂട്ടില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സാറാ ഉമ്മ (98) അന്തരിച്ചു. മക്കള്‍: കുല്‍സംബീവി, ലൈല, കമര്‍ബാന്‍, ഇഖ്ബാല്‍ (ഖത്തര്‍), സാദിഖ് (സൗദി), നൈസാം, പരേതനായ അബ്ദുല്‍ ഹമീദ്, ഉമൈബ ബീവി. മരുമക്കള്‍: കബീര്‍, അബ്ദുല്‍ അസീസ്, സഹദ, പാരിഷ, സീന, പരേതനായ അബ്ദുല്‍ ഹമീദ്.
കരുണാകരന്‍ ആചാരി
ചെമ്മക്കാട്: ഇന്ദിരാസദനത്തില്‍ കരുണാകരന്‍ ആചാരി (86) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: ഇന്ദിരാഭായി, സൂര്യകുമാരി, ശാര്‍ങ്ഗധരന്‍, രാജേന്ദ്രപ്രസാദ്, വസന്തകുമാരി, ജലജകുമാരി. മരുമക്കള്‍: പരേതനായ അര്‍ജുനന്‍ ആചാരി, മോഹനന്‍, മോഹന്‍കുമാര്‍ (വിജയന്‍), ആനന്ദന്‍, അജിതാകുമാരി, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കൊച്ചിക്ക
ചിറയ്ക്കരത്താഴം: വേടന്റഴികത്തുവീട്ടില്‍ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കൊച്ചിക്ക (98) അന്തരിച്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കെ.വിശ്വംഭരന്‍
ചാത്തന്നൂര്‍: മരക്കുളം ചരുവിള പുത്തന്‍വീട്ടില്‍ കെ.വിശ്വംഭരന്‍ (78) അന്തരിച്ചു. ഭാര്യ: പരേതയായ ദേവകി. മക്കള്‍: അജയകുമാര്‍, വിജയകുമാര്‍ (നോവലിസ്റ്റ്), അശോക്കുമാര്‍, ശശികുമാര്‍. മരുമക്കള്‍: ലതാകുമാരി, അനിത, ഡാലിയ. ശവസംസ്‌കാരം ശനിയാഴ്ച 10.30ന് വീട്ടുവളപ്പില്‍.
നാടക നടന്‍
എഴുകോണ്‍ രാജീവ്
എഴുകോണ്‍: പ്രൊഫഷണല്‍ നാടക നടന്‍ എഴുകോണ്‍ മേലേവിളവീട്ടില്‍ രാജു(എഴുകോണ്‍ രാജീവ്-50) അന്തരിച്ചു.
പിരപ്പന്‍കോട് ജനസംസ്‌കൃതി സമിതിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊല്ലം കൈനകരി, വയലാര്‍, സൗപര്‍ണ്ണിക, സംഘകല, കൊച്ചിന്‍ ആത്മമിത്ര തുടങ്ങിയ സമിതികളിലായി നിരവധി നാടകങ്ങളില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി മഞ്ഞപ്പിത്തരോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: സജി. മകള്‍: നീതുരാജ്.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് കൊട്ടാരക്കര സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.
ഇബ്രാഹിം
കൊട്ടിയം: പരക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ ഇബ്രാഹിം(80) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: പരേതയായ സോറ, ഷാഹിദ, ഉസൈബ, ഉമൈബ, നാസര്‍. മരുമക്കള്‍: സലീം, അമീര്‍, സലീം, ജൂനൈദ്, സബീന.
തോടിനുസമീപം മരിച്ചനിലയില്‍
കൊട്ടിയം: മുഖത്തല താഴംപണ തോടിനു സമീപം വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. മുഖത്തല ചെറിയേല താഴംപണ പണയില്‍വീട്ടില്‍ സദാശിവ(56)നാണ് മരിച്ചത്. തോടിനു സമീപം കലുങ്ങിനോട് ചേര്‍ന്ന ഭാഗത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.
ഭാര്യ:സരോജിനി. മക്കള്‍: സൗമ്യ,സന്ധ്യ.
എന്‍.രാമന്‍പിള്ള
കൊല്ലം:മുട്ടയ്ക്കാവ് മാമ്പുഴ കിഴക്കതില്‍ എന്‍.രാമന്‍പിള്ള(72) അന്തരിച്ചു. ഭാര്യ:ഓമനയമ്മ. മക്കള്‍:സജീവ്കുമാര്‍, കൃഷ്ണബാബു, അനില്‍കുമാര്‍, ഗീതാകുമാരി. മരുമക്കള്‍:പ്രിജി, പ്രീത, രമ്യ, വിനോദ്കുമാര്‍. സഞ്ചയനം മെയ് 3ന് രാവിലെ 7ന്.
വാസു ആചാരി
ഇളമ്പല്‍:കുഴിവിള തെക്കേതില്‍ വാസു ആചാരി(83) അന്തരിച്ചു. ഭാര്യ:പരേതയായ പൊന്നമ്മ. മക്കള്‍:ഗോപാലകൃഷ്ണന്‍, കുട്ടപ്പന്‍, മുരളീധരന്‍, മോഹനന്‍,രാജന്‍, ഓമന, ശശി. മരുമക്കള്‍: സരസ്വതി, ശ്യാമള, ഇന്ദിര, ശ്രീകുമാരി, ലീന, അപ്പുക്കുട്ടന്‍, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തങ്കമ്മ യോഹന്നാന്‍
ഓയൂര്‍:ചെങ്കുളം പടിഞ്ഞാറെ പുളിമൂട്ടില്‍ പരേതനായ യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാന്‍ (89) അന്തരിച്ചു. മക്കള്‍: മാത്യു (ഡല്‍ഹി), തോമസ്, അന്നമ്മ, ഫിലിപ്പ് (മാനേജര്‍, ഐ.ഒ.ബി.). മരുമക്കള്‍:ലീലാമ്മ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹി), ലേയമ്മ, ജോര്‍ജുകുട്ടി, ജെസ്സിക്കുട്ടി(പ്രിന്‍സിപ്പല്‍, മേഴ്‌സി കോളേജ് ഓഫ് നേഴ്‌സിങ്, വാളകം). ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കട്ടച്ചല്‍ മാര്‍ ബര്‍സൗമാ പള്ളിസെമിത്തേരിയില്‍.
റബര്‍ഷീറ്റ് സൂക്ഷിക്കുന്ന കെട്ടിടത്തില്‍ മരിച്ചനിലയില്‍
ഓയൂര്‍:പൂയപ്പള്ളി ശ്രീലകത്തില്‍ മധുവിനെ(55) റബര്‍ഷീറ്റ് സൂക്ഷിക്കുന്ന കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓടനാവട്ടം തുറവൂരില്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ റബര്‍ഷീറ്റുകള്‍ സൂക്ഷിക്കുന്ന പുരയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉള്ളതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഭാര്യ:ശ്രീകല. മക്കള്‍: മനുകൃഷ്ണന്‍,ജിതുകൃഷ്ണന്‍.
കെ.അനില്‍കുമാര്‍
കൊല്ലം:ചെമ്മക്കാട് പാമ്പാലില്‍ മംഗലശ്ശേരിവീട്ടില്‍ പരേതനായ കരുണാകരന്‍ പിള്ളയുടെ മകന്‍ കെ.അനില്‍കുമാര്‍ (41) ബിഹാറില്‍ അന്തരിച്ചു. ബി.എസ്.എഫ്.കമാന്‍ഡറാണ്. അമ്മ: കമലമ്മ. ഭാര്യ: സജിത. മക്കള്‍: അഞ്ജു, ആനന്ദ്. ശവസംസ്‌കാരം ശനിയാഴ്ച 12 ന് ചെമ്മക്കാട്ട് വീട്ടുവളപ്പില്‍.
കെ.രാമചന്ദ്രന്‍
കൊല്ലം:വള്ളിക്കീഴ് കെ.എസ്.ഇ.ബി. നഗര്‍ നിസരിയില്‍ കെ.രാമചന്ദ്രന്‍ (76) അന്തരിച്ചു. ഭാര്യ: ഓമന രാമചന്ദ്രന്‍. മക്കള്‍: ചിത്ര, ആര്‍.മധു, ബിന്ദു. മരുമക്കള്‍: സജീവ്, ബിന്ദു, രാജ്‌മോഹന്‍. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുളങ്കാടകം ശ്മശാനത്തില്‍.
മേരി ക്രിസ്റ്റീന
കൊല്ലം:തിരുമുല്ലവാരം, നെല്ലിമുക്ക് കൈതവാരത്ത് പുത്തന്‍വീട്ടില്‍ പരേതരായ ഗ്യാലിയേയുടെയും റീത്തയുടെയും മകള്‍ മേരി ക്രിസ്റ്റീന (ക്വീനി-71) അന്തരിച്ചു. ശവസംസ്‌കാരം ശനിയാഴ്ച 3.30 ന് തുയ്യം സെമിത്തേരിയില്‍.
തങ്കം
ചവറ:പന്മന, ചിറ്റൂര്‍ പള്ളത്തുവീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടി നായരുടെ ഭാര്യ തങ്കം (60) അന്തരിച്ചു. മക്കള്‍: രാജേഷ് പിള്ള, കൃഷ്ണകുമാര്‍. മരുമകള്‍: ലക്ഷ്മി. ശവസംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.
പദ്മവല്ലി
ഇടമണ്‍:വെള്ളിമല ധനുസ്സില്‍ ശ്രീധരന്റെ ഭാര്യ പദ്മവല്ലി (ശാന്തമ്മ-64) അന്തരിച്ചു. മക്കള്‍: മധുരാജ്, രാജിമോന്‍, മനോജ് (കേരള പോലീസ്). മരുമക്കള്‍: ജിജി എം.രാജ്, ജലജ, വിനീത. ശവസംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
സുന്ദരേശന്‍
കൊട്ടാരക്കര: ഇരണൂര്‍ ചരുവിളവീട്ടില്‍ സുന്ദരേശന്‍(55) അന്തരിച്ചു. ഭാര്യ: ലീലാമണി. മക്കള്‍: സജികുമാര്‍, സനിതകുമാരി. മരുമക്കള്‍: അനിത, കെ.പി.രാജന്‍. സഞ്ചയനം മെയ് അഞ്ചിന് രാവിലെ എട്ടിന്.
വൈ.ഐസക്ക്
കുളത്തൂപ്പുഴ: മാര്‍ത്താണ്ഡങ്കര ചരുവിളവീട്ടില്‍ വൈ.ഐസക്ക്(87) അന്തരിച്ചു. ഭാര്യ: സാറാമ്മ. മക്കള്‍: സണ്ണി(റേഷന്‍കട, ഏഴംകുളം), ജൈനമ്മ, പരേതനായ പ്രസാദ്, ബിജു. മരുമക്കള്‍: ജോസ്‌കുട്ടി, ആന്റണി, പ്രിന്‍സി സണ്ണി, ജോളി. ശവസംസ്‌കാരം ഞായറാഴ്ച മൂന്നിന് 11-ാം മൈല്‍ ഹോളി ഫാമിലി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.
ഗോപാലകൃഷ്ണപിള്ള
വയയ്ക്കല്‍: ഉമാലയത്തില്‍ ഗോപാലകൃഷ്ണപിള്ള(58) അന്തരിച്ചു. ഭാര്യ: രമാദേവി. മക്കള്‍: ആദ്യാ ഗോപാല്‍, മീരാ ബിനു. മരുമക്കള്‍: ഗോപകുമാര്‍, ബിനു. സഞ്ചയനം മെയ് 11ന്.
ജാനമ്മ
കൊല്ലം: പനയം മനോജ് നിവാസില്‍ പരേതനായ തൊടിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ ജാനമ്മ(90) അന്തരിച്ചു. മക്കള്‍: ശശിധരന്‍, വിശ്വംഭരന്‍, രാജു, തുളസി. മരുമക്കള്‍: മണി, ലത, ഷൈലജ, ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
ശങ്കരനാരായണന്‍ തമ്പി
വരവിള: ശങ്കരവിലാസത്തില്‍ ശങ്കരനാരായണന്‍ തമ്പി(തമ്പി സാര്‍-80) അന്തരിച്ചു. ഭാര്യ: ദേവകിയമ്മ, മക്കള്‍: രവിശങ്കര്‍ പ്രസാദ്, ഉമാശങ്കര്‍ പ്രസാദ്. മരുമക്കള്‍: ശോഭന(എസ്.ബി.ടി., ചെങ്ങന്നൂര്‍), ശര്‍മ്മിള. ശവസംസ്‌കാരം പിന്നീട്.