ഡോ. ആര്‍.കൃഷ്ണറാം
കൊല്ലം:ലക്ഷ്മിനട റാംസ് ഹോസ്പിറ്റല്‍ എം.ഡി. ഡോ. ആര്‍.കൃഷ്ണറാം (77) അന്തരിച്ചു. വിശ്വഹിന്ദുപരിഷത്ത് നേതാവായിരുന്ന ഡോ. റാം കൊല്ലത്തെ നിരവധി ക്ഷേത്രങ്ങളുടെ രക്ഷാധികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. മംഗളം (ഗൈനക്കോളജിസ്റ്റ്, റാംസ് ഹോസ്പിറ്റല്‍). മക്കള്‍: ഡോ. മായാ കെ.റാം (അനന്തപുരി ഹോസ്പിറ്റല്‍, തിരുവനന്തപുരം), മഹേഷ് കെ.റാം (ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്). മരുമക്കള്‍: വിനു ബാലകൃഷ്ണന്‍ (കിങ്‌സ് ഹോസ്പിറ്റല്‍, തിരുവനന്തപുരം), കവിത മഹേഷ് (ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം).
കമലമ്മയമ്മ
കൊല്ലം:പടിഞ്ഞാറെ കൊല്ലം തച്ചേഴുത്തുകിഴക്കതില്‍ പരേതനായ ഭാസ്‌കരന്‍ പിള്ളയുടെ ഭാര്യ കമലമ്മയമ്മ (78) അന്തരിച്ചു. മകന്‍: ബി.മഹേഷ്. മരുമകള്‍: നീതു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.
പി.തങ്കമ്മ
എഴുകോണ്‍:പേഴൂക്കോണം എസ്.ആര്‍.ഭവനത്തില്‍ പരേതനായ മാധവന്റെ ഭാര്യ പി.തങ്കമ്മ (80) അന്തരിച്ചു. മകന്‍: ശരവണരാജന്‍. മരുമകള്‍: ലീല. സഞ്ചയനം: ഞായറാഴ്ച 3ന്.
ഗൗരിക്കുട്ടിയമ്മ
ഓയൂര്‍:കരിങ്ങന്നൂര്‍ ഏഴാംകുറ്റി ചന്ദ്രവിലാസത്തില്‍ പരമേശ്വരന്‍ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (68) അന്തരിച്ചു. മക്കള്‍: ചന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍. മരുമക്കള്‍: മിനി, ഗീത. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
ലളിത
സദാനന്ദപുരം:ചന്ദ്രവിലാസത്തില്‍ റിട്ട. എ.ടി.ഒ. നാണപ്പന്റെ ഭാര്യ ലളിത (60) അന്തരിച്ചു. മക്കള്‍: ദീപകുമാരി, ദീപ്തികുമാരി, ദീപകുമാര്‍. മരുമക്കള്‍: രഘുനാഥ്, വിനോദ്, ദീപ. സഞ്ചയനം 19ന് 8ന്.
സിന്ധു
പെരുങ്കുളം:ചിത്തിരയില്‍ (ചോന്നാട്ട്) ജി.ബാബുകുമാറിന്റെ ഭാര്യ സിന്ധു (35) അന്തരിച്ചു. മക്കള്‍: അച്ചു, അമിത.
സൗദിയില്‍ അന്തരിച്ചു
വടക്കുംതല:വടക്കുംതല കിഴക്ക് തോപ്പിലയ്യത്ത് എം.അലിയാരുകുഞ്ഞ് (46) സൗദിയില്‍ അന്തരിച്ചു. ഭാര്യ: സഹജത്തുബീവി. മക്കള്‍: അമിന്‍ഷാ, അലീന. കബറടക്കം ജിദ്ദയില്‍ നടത്തി.