പങ്കജാക്ഷന്‍ പിള്ള
കല്ലുംതാഴം: കിളികൊല്ലൂര്‍ ഉഷസ്സില്‍ പങ്കജാക്ഷന്‍ പിള്ള(72) അന്തരിച്ചു. ഭാര്യ: കമലമ്മയമ്മ. മക്കള്‍: ജയകുമാര്‍(പാച്ചു), അനില്‍കുമാര്‍(മണി). മരുമക്കള്‍: ഗീത, സുജാത.
 
വസുമതി
അമ്പലംകുന്ന്: ചെറുവക്കല്‍ കിഴുവറ്റ വാര്യക്കുടിവീട്ടില്‍ അര്‍ജുനന്‍ വൈദ്യന്റെ ഭാര്യ വസുമതി (67) അന്തരിച്ചു. മക്കള്‍: ഉഷ, രാധ. മരുമക്കള്‍: എസ്.രാജന്‍, ടി.രാജന്‍.
 
സുബൈദാബീവി
കൊല്ലം: ജോനകപ്പുറം ഹസീന മന്‍സിലില്‍ പരേതനായ ബദറുദ്ദീന്റെ(പുതിയാപ്പിള) ഭാര്യ സുബൈദാബീവി (70) അന്തരിച്ച. മക്കള്‍: ഹസീന, സബീന, സജീന, സബീര്‍, സുനിത, മിനി, സുധീര്‍. മരുമക്കള്‍: സലിം, നവാസ്, ഷാജഹാന്‍, ഷാനവാസ്, അന്‍സാരി, സഹിദ, റഹുമത്ത്. കബറടക്കം ബുധനാഴ്ച 11ന് ജോനകപ്പുറം വലിയപള്ളി കബര്‍സ്ഥാനില്‍.
 
കുഞ്ഞുകൃഷ്ണപിള്ള
കൊല്ലം: ചാത്തിനാംകുളം ഭരത്‌നഗര്‍-127 വാലുകുന്നില്‍ വീട്ടില്‍ കുഞ്ഞുകൃഷ്ണപിള്ള (85) അന്തരിച്ചു. ഭാര്യ: ഓമനയമ്മ. മക്കള്‍: രാധമ്മയമ്മ, ശശിധരന്‍ പിള്ള, സുധാകരന്‍ പിള്ള, മുരളീധരന്‍ പിള്ള, തുളസീധരന്‍ പിള്ള. ഗംഗാധരന്‍ പിള്ള, അനിതാകുമാരി. മരുമക്കള്‍: പി.കരുണാകരന്‍ പിള്ള, ബി.രത്‌നാദേവി, കെ.ജി.ആശ, ബി.മായ, ടി.ശ്രീകുമാരി, ജി.ഷിജു, സി.മുരളീധരന്‍ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
 
കൊച്ചുനീലകണ്ഠന്‍
കൊല്ലം: രാമേശ്വരം നഗര്‍-112 നവീന്‍ നിവാസില്‍ കൊച്ചുനീലകണ്ഠന്‍ (67) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: മിനി, ബീന, മിനിലാല്‍, അനു. മരുമക്കള്‍: വേണു, സാബുലാല്‍, സജിത, സുജിതകുമാരി. ശവസംസ്‌കാരം ബുധനാഴ്ച 10.30ന് മുളങ്കാടകം ശ്മശാനത്തില്‍.
 
അബ്ദുള്‍ റഷീദ്
ഭരണിക്കാവ്: ഭരണിക്കാവ് നാഷ് മന്‍സില്‍ അബ്ദുള്‍ റഷീദ് (57) അന്തരിച്ചു. ഭാര്യ: സബിതാബീവി. മക്കള്‍: നാഷ് (സിറ്റി എ.ആര്‍. ക്യാമ്പ്, തിരുവനന്തപുരം), നിഷ. മരുമക്കള്‍: ഷംലാ, ഷെമി (ദുബായ്).
 
ബാലന്‍ പിള്ള
ചവറ: പഴഞ്ഞീക്കാവ് തോട്ടിനുവടക്ക് കൊറാഴുത്ത് എന്‍.ബാലന്‍ പിള്ള(68) അന്തരിച്ചു. ഭാര്യ: കെ.ലീലാമ്മ. മക്കള്‍: അനില്‍കുമാര്‍, അജികുമാര്‍, അശോക്കുമാര്‍. മരുമക്കള്‍: ശ്രീകല, ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
 
ജോയികുട്ടി
ഓച്ചിറ: കൊറ്റംമ്പള്ളി മുല്ലോലില്‍ (എബനൈസര്‍ ബംഗ്ലാവ്) ജോയികുട്ടി(70) അന്തരിച്ചു. ഭാര്യ: കായംകുളം കളീക്കല്‍ കുടുംബാംഗം കുഞ്ഞുമോള്‍. മകന്‍: ഷിബു എം.ജോയി(ദുബൈ) മരുമകള്‍: ലിബി. ശവസംസ്‌കാരം ബുധനാഴ്ച 11.30ന് കൊറ്റമ്പള്ളി മാര്‍ ഏലിയാസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
 
ഉത്സവത്തിനെത്തിയ യുവാവ് പള്ളിക്കാലാറ്റില്‍ മുങ്ങിമരിച്ചു
കരുനാഗപ്പള്ളി: ക്ഷേത്രോത്സവത്തിനെത്തിയ സംഘത്തിലെ യുവാവ് തൊടിയൂരില്‍ പള്ളിക്കാലാറ്റില്‍ മുങ്ങിമരിച്ചു. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പരവൂര്‍ പോളച്ചിറ ഒഴുകുപാറ പുന്നമുക്ക് പൊയ്കവിളപുത്തന്‍വീട്ടില്‍ ലളിതയുടെ മകന്‍ വൈശാഖാ(20) ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് തൊടിയൂര്‍ കാരൂര്‍ക്കടവ് പാലത്തിനു താഴെയായിരുന്നു അപകടം.
തൊടിയൂര്‍ മുഴങ്ങോടി മാരിമുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട ഉത്സവത്തിന് ബന്ധുവീട്ടിലെത്തിയതായിരുനനു പരവൂരില്‍നിന്നുള്ള സംഘം. ഉച്ചഭക്ഷണത്തിനുശേഷം 3.30-ഓടെ ഏഴുപേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നുപേര്‍ കയത്തില്‍ മുങ്ങിത്താണു. കരയ്ക്കുനിന്നവരുടെ നിലവിളികേട്ട് സമീപവാസികളായ സലിം, നവാസ് എന്നിവരെത്തി സനല്‍, അഭിജിത്ത് എന്നിവരെ രക്ഷിച്ചു. വൈകിട്ട് 5.45 ഓടെ ഫയര്‍ഫോഴ്‌സും മണല്‍വാരല്‍ത്തൊഴിലാളികളും ചേര്‍ന്ന് വൈശാഖിന്റെ മൃതദേഹം കണ്ടെത്തി. കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്നു വൈശാഖ്. സഹോദരന്‍: അഭിലാഷ്. മൃതദേഹം താലൂക്ക് ആസ്​പത്രി മോര്‍ച്ചറിയില്‍.
 
ജീപ്പുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
കുളത്തൂപ്പുഴ: കൈതക്കാട്- നെല്ലിമൂട് പാതയില്‍ ആശാരിക്കോണത്ത് ജീപ്പ് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞ് ഒരു യാത്രക്കാരന്‍ മരിച്ചു. ഡ്രൈവറടക്കം മറ്റ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാംനഗര്‍ അടിമുക്ക് സി.എസ്.ഐ. പള്ളിക്ക് സമീപം അടയ്ക്കാപണയില്‍ (ബാബുവിലാസം) ദേവരാജന്‍ (പൊടിയന്‍-65) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. കുളത്തൂപ്പുഴയില്‍നിന്ന് സാംനഗറിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു അപകടത്തില്‍പ്പെട്ട ജീപ്പ്. ഇടുങ്ങിയ പാതയിലെ മണ്‍തിട്ടയിലേക്ക് നിയന്ത്രണംവിട്ട് കയറിയ ജീപ്പ് ഇടതുവശത്തേക്ക് മറിഞ്ഞു. മുന്‍വശം സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന ദേവരാജന്‍ ജീപ്പിനടിയില്‍പ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജീപ്പ് ഡ്രൈവര്‍ കുളത്തൂപ്പുഴ കണ്ണുംമണ്ണില്‍ ജോര്‍ജ് (55), യാത്രക്കാരായ സാംനഗര്‍ സ്വദേശികളായ ഗോപി (47), ഷെരീഫ് (50), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. മരിച്ച ദേവരാജന്റെ ഭാര്യ: ലതിക. മക്കള്‍: സിന്ധു, സീമ, സിനി.
 
പങ്കജാക്ഷിയമ്മ
കുണ്ടറ: പെരുമ്പുഴ റോഡുവിള കിഴക്കതില്‍ പരേതനായ തങ്കപ്പന്‍ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ(77) അന്തരിച്ചു.
മക്കള്‍: രാജേന്ദ്രന്‍ പിള്ള, മുരളീധരന്‍ പിള്ള, ലളിതമ്മ, സരസ്വതി, ശശിധരന്‍ പിള്ള.
മരുമക്കള്‍: ശോഭനകുമാരി, വിജയമ്മ, വിജയന്‍ പിള്ള, മുരളീധരന്‍ പിള്ള, ഉമാദേവി
ശവസംസ്‌കാരം ബുധനാഴ്ച 9ന് വീട്ടുവളപ്പില്‍.
 
വിജയന്‍
കുണ്ടറ: പേരയം നടയില്‍ കിഴക്കതില്‍ വിജയന്‍ (ബാബു, 64) അന്തരിച്ചു.
ഭാര്യ: രാധ. മക്കള്‍: രേഖ, ശങ്കര്‍.
ശവസംസ്‌കാരം വെള്ളിയാഴ്ച 12.30ന് വീട്ടുവളപ്പില്‍.
 
റാഹേലമ്മ
കുണ്ടറ: നെടുമ്പന വിളയിലഴികത്ത് വീട്ടില്‍ പരേതനായ മത്തായിയുടെ ഭാര്യ റാഹേലമ്മ (87) അന്തരിച്ചു.
മക്കള്‍: ചാക്കോ (വിരമിച്ച ഹെഡ്മാസ്റ്റര്‍, എല്‍.പി.എസ്., നെടുമ്പന ), എം.സ്‌കറിയ (വിരമിച്ച ഡിവിഷണല്‍ എന്‍ജിനിയര്‍, ബി.എസ്.എന്‍.എല്‍., കൊല്ലം), പൊന്നമ്മ (വിരമിച്ച ടീച്ചര്‍, എം.ജി.യു.പി.എസ്., പെരുമ്പുഴ), ലീലാമ്മ (ബി.എസ്.എന്‍.എല്‍., കൊല്ലം), തങ്കമ്മ (വിരമിച്ച ടീച്ചര്‍, എം.ടി.എച്ച്.എസ്., കുണ്ടറ), ജേക്കബ് (ടീച്ചര്‍ ഗവ. എച്ച്.എസ്.എസ്., ഭൂതക്കുളം), ഡോ. ജോസ് പ്രകാശ് (ടി.കെ.എം.എന്‍ജിനിയറിങ് കോളേജ്, കൊല്ലം)
മരുമക്കള്‍: അന്നക്കുട്ടി (വിരമിച്ച ഹെല്‍ത്ത് സര്‍വീസ്), ഗ്രേസിക്കുട്ടി, ജോര്‍ജ്ജ്കുട്ടി (വിരമിച്ച ഇന്‍കം ടാക്‌സ് ഓഫീസര്‍, കൊല്ലം), കുരികേശു (വിരമിച്ച പ്രിന്‍സിപ്പല്‍, ആര്‍.വി.വി.എച്ച്.എസ്.എസ്., വാളകം), ഏലിയാമ്മ വിരമിച്ച ഹെല്‍ത്ത് സര്‍വീസ്), ലീലാമ്മ (ടീച്ചര്‍, കെ.പി.എസ്.പി.എം.വി.എച്ച്.എസ്.എസ്., കിഴക്കേ കല്ലട) , റെജി ജോര്‍ജ്ജ് (ടീച്ചര്‍, വി.എസ്.വി.എച്ച്.എസ്.എസ്., എഴുകോണ്‍), പരേതനായ ഫിലിപ്പ് (വിരമിച്ച ടീച്ചര്‍, എം.ടി.എച്ച്.എസ്., കുണ്ടറ)
ശവസംസ്‌കാരം ബുധനാഴ്ച 2ന് മുഖത്തല മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.
 
യുവാവ് റോഡരികില്‍ മരിച്ചനിലയില്‍
പത്തനാപുരം: യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈലം ആക്കവിള ലക്ഷംവീട് കോളനിയില്‍ മനുഭവനില്‍ മനോജി (മനു-24)നെ പട്ടാഴി മാര്‍ക്കറ്റ് ജങ്ഷനിലാണ് മരിച്ചനിലയില്‍ കണ്ടത്.
ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതാണ് സംശയത്തിനിടയാക്കിയത്. ഇയാള്‍ക്ക് ജന്നിയുടെ അസുഖമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുന്നിക്കോട് പോലീസ് കണ്ടെടുത്തു. ഗീതയാണ് ഭാര്യ.
 
ഹൈമവതിപ്പിള്ള
ചവറ: കോട്ടയ്ക്കകം പ്ലാവേലില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഹൈമവതിപ്പിള്ള (80) അന്തരിച്ചു. മക്കള്‍: പത്മാവതിപ്പിള്ള, രാജലക്ഷ്മിപ്പിള്ള, ശ്രീകുമാരിപ്പിള്ള, ശശികുമാര്‍ (മണിക്കുട്ടന്‍), സജീഷ്‌കുമാര്‍. മരുമക്കള്‍: വാസുദേവന്‍പിള്ള, മുരളീധരന്‍ പിള്ള, വിശ്വനാഥന്‍ പിള്ള, ഗംഗാദേവി, പത്മജാദേവി. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
 
കരുണാകരന്‍
പരവൂര്‍: പൂതക്കുളം പാലോട്ട്കാവ് വയല്‍ക്കര പുത്തന്‍ വീട്ടില്‍ കരുണാകരന്‍ (100) അന്തരിച്ചു.
 
എ.രാമകൃഷ്ണപിള്ള
പരവൂര്‍: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജങ്ഷന് സമീപം കൈലാസത്തില്‍ എ.രാമകൃഷ്ണപിള്ള (77) അന്തരിച്ചു. ഭാര്യ: ഭവാനി അമ്മ. മക്കള്‍: പത്മാക്ഷന്‍, വാരിജാക്ഷന്‍, വത്സല, വിജയകുമാരി. മരുമക്കള്‍: സുഷജ, സജിനി, സുദര്‍ശനകുമാര്‍, അപ്പുക്കുട്ടന്‍ ഉണ്ണിത്താന്‍.
 
പൊടിയന്‍
ഇടയ്ക്കിടം: ഗുരുനാഥന്‍ മുകള്‍ ചരുവിള വീട്ടില്‍ പൊടിയന്‍ (72) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കള്‍: ഉഷ, നന്ദനന്‍, അശോകന്‍, ഷീല, ഭാനു, വിനോദ്. മരുമക്കള്‍: കൊച്ചുപൊടിയന്‍, ജലജ, രാജന്‍, അംബിക.
 
ഡോ.പി.ശ്രീധരന്‍
കരുനാഗപ്പള്ളി: ആയുര്‍വേദ ഡോക്ടര്‍ തൊടിയൂര്‍ പുലിയൂര്‍ വഞ്ചി കിഴക്ക് കുറ്റിനാക്കാലയില്‍ (ദ്വാരക) പി.ശ്രീധരന്‍ (85) അന്തരിച്ചു. കരുനാഗപ്പള്ളി ഗവ. ആയുര്‍വേദ ആസ്​പത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസറും എസ്.എന്‍.ഡി.പി. കരുനാഗപ്പള്ളി യൂണിയന്‍ കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രമതി. മക്കള്‍: സുധീഷ് (ദ്വാരക ബേക്കറി), വൃന്ദ, മിനി, ഹരികുമാര്‍ (ദ്വാരകാ മെഡിക്കല്‍സ്), അനീഷ് (ഗള്‍ഫ്). മരുമക്കള്‍: ഗംഗ, വിജയചന്ദ്രന്‍, പരേതനായ അജയകുമാര്‍, മഞ്ജു, ബിനു. ശവസംസ്‌കാരം ബുധനാഴ്ച 2ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച 8ന്.
 
ജി.ബാലകൃഷ്ണപിള്ള
കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര തെക്ക് സുമന്ദിറില്‍ ജി.ബാലകൃഷ്ണപിള്ള (84) അന്തരിച്ചു. ഭാര്യ: പൊന്നമ്മപ്പിള്ള. മക്കള്‍: സുശീലാദേവി, സുനിതാ പി.പിള്ള, സുമീതാപിള്ള. മരുമക്കള്‍: വിജയന്‍ പിള്ള (എക്‌സ്‌സര്‍വീസ്), പരമേശ്വരന്‍ പിള്ള (ബാങ്ക് ഓഫ് ഇന്ത്യ), ശിവരാജ് ഉണ്ണിത്താന്‍ (ഫൈന്‍ ആര്‍ട്ട്‌സ് കോളേജ്). സഞ്ചയനം ഞായറാഴ്ച 8ന്.
 
പ്രിന്‍സ് ടി.കോശി
പുനലൂര്‍: സെക്രട്ടേറിയറ്റ് നിയമവകുപ്പ് ലീഗല്‍ അസിസ്റ്റന്റായ (വയനാട് കളക്ടറേറ്റ്) പുനലൂര്‍ വെട്ടിത്തിട്ട കിഴക്കേവീട്ടില്‍ പ്രിന്‍സ് ടി.കോശി (35) അന്തരിച്ചു. വടമണ്‍ സര്‍ക്കാര്‍ യു.പി.എസ്സില്‍ പ്രഥമാധ്യാപകനായിരുന്ന പരേതനായ കെ.തങ്കച്ചന്റെയും വിരമിച്ച അധ്യാപിക ആയൂര്‍ മുണ്ടപ്പള്ളില്‍ എം.ജി.വത്സമ്മയുടെയും മകനാണ്. ഭാര്യ: സുനി ടി.ജോര്‍ജ്. മകന്‍: അക്ഷയ്. ശവസംസ്‌കാരം ബുധനാഴ്ച ഒന്നിന് വെട്ടിത്തിട്ട സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.
 
ഗംഗാധരന്‍
അഞ്ചല്‍: പാലമുക്ക് മതുരപ്പ അയത്തില്‍ ജയാഭവനില്‍ ഗംഗാധരന്‍ (73) അന്തരിച്ചു. ഭാര്യ: ലളിതാംബിക. മക്കള്‍: പ്രകാശ്, ജയശ്രീ, പ്രസാദ്. മരുമക്കള്‍: ഉഷ, രവീന്ദ്രന്‍, ഷീല.
 
വെളുത്തിരന്‍
പൂതക്കുളം: ഇടയാടി തെങ്ങുവിള ലക്ഷംവീട്ടില്‍ വെളുത്തിരന്‍ (82) അന്തരിച്ചു. ഭാര്യ: പരേതയയ തേവണി. മക്കള്‍: ഗോപി, പരേതയായ ബേബി. മരുമകള്‍: രമ.
 
പുരുഷോത്തമന്‍ പിള്ള
തേവലക്കര: പാലയ്ക്കല്‍ ഇന്ദിരാലയം (കണ്ണമ്പള്ളി കിഴക്കതില്‍) ആക്കല്‍ഭാഗം പ്ലാത്തറ വീട്ടില്‍ പുരുഷോത്തമന്‍ പിള്ള പൊടിയന്‍ പിള്ള (65) അന്തരിച്ചു. ഭാര്യ: ഇന്ദിരാമ്മ. സഞ്ചയനം ഞായറാഴ്ച 8ന്.
 
അനുശ്രീ
പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ മുതിരപ്പറമ്പ് വിദ്യാ നിവാസില്‍ (കിടങ്ങില്‍) സന്തോഷിന്റെയും ശ്രീവിദ്യയുടെയും മകള്‍ അനുശ്രീ (ആറ്) അന്തരിച്ചു. സഹോദരന്‍: അനൂപ്.
 
ശിവാനന്ദന്‍
കൊട്ടിയം: മങ്ങാട്ടുവീട്ടില്‍ റിട്ട. അധ്യാപകന്‍ (ജി.വി.എച്ച്.എസ്.എസ്. ചാത്തന്നൂര്‍) ശിവാനന്ദന്‍ (75) അന്തരിച്ചു. ഭാര്യ: ഇന്ദിരാഭായി. മക്കള്‍: ഷീന, ശ്യാമാനന്ദ് (യു.എ.ഇ.). മരുമക്കള്‍: ബിനു (മസ്‌ക്കറ്റ്), ബിന്ധ്യ. ശവസംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
 
സിന്ധു
ചണ്ണപ്പേട്ട: ഉണക്കത്തോട് ചരുവിള പുത്തന്‍ വീട്ടില്‍ ഷാജിയുടെ ഭാര്യ സിന്ധു (34) അന്തരിച്ചു. മക്കള്‍: ഷിബിന്‍, ഷാനി. ശവസംസ്‌കാരം ബുധനാഴ്ച 12ന് ആനക്കുളം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.
 
പി.രാജന്‍
അരിനല്ലൂര്‍: കണ്ടത്തിമേലതില്‍ ബംഗ്ലാവില്‍ (രാജന്‍ഭവനം) പി.രാജന്‍(56) അന്തരിച്ചു. ഭാര്യ: ബനഡിക്ടാ. മക്കള്‍: നിഥിന്‍, നിബിന്‍. ശവസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് അരിനല്ലൂര്‍ സെന്റ് ജോര്‍ജ്ജ് ദേവാലയ സെമിത്തേരിയില്‍.
 
കെ.ലക്ഷ്മിക്കുട്ടി
ചവറ: സ്വാതന്ത്ര്യസമരസേനാനി പരേതനായ ഗോവ പ്രഭാകരന്റെ ഭാര്യ ഇടത്തുരുത്ത് മണ്ണേല്‍വീട്ടില്‍ കെ.ലക്ഷ്മിക്കുട്ടി(97) അന്തരിച്ചു. മക്കള്‍: സുഭാഷിണി, സത്യശീലന്‍(റിട്ട. കെ.എസ്.ഇ.ബി.), സതീശന്‍, സത്യദേവന്‍(പ്രിമോ പൈപ്പ്), ശ്രീകണ്ഠന്‍(റിട്ട. കോടതി), സുധര്‍മ്മ, സുരേഷ്‌കുമാര്‍. പരേതയായ സതിയമ്മ, സജീവന്‍, ശ്രീകുമാര്‍(ആര്‍.എസ്.പി.-ബി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി). മരുമക്കള്‍: വാസുദേവന്‍(റിട്ട. കെ.എസ്.ഇ.ബി.), സ്വര്‍ണ്ണമ്മ, മായ, സുഭജല, സുഷമാദേവി, രാമചന്ദ്രന്‍, പ്രേമലത, മോഹനന്‍, സുധര്‍മ്മ. സഞ്ചയനം ശനിയാഴ്ച 7.30 ന്.
 
ജാനകി
ചവറ: ചെറുശ്ശേരിഭാഗം ദിനേശ്ഭവനത്തില്‍ പരേതനായ കുമാരന്റെ ഭാര്യ ജാനകി(80) അന്തരിച്ചു. മക്കള്‍: അമ്മിണി, പരേതനായ സോമന്‍, ദത്തന്‍, മണി, ഉഷ, ഗോപി. മരുമക്കള്‍: രാജന്‍, ലളിത, യശോദ, രാമചന്ദ്രന്‍, ശശി, അശ്വതി. സഞ്ചയനം ശനിയാഴ്ച 8 ന്.
 
ഭാനുമതിയമ്മ
ചവറ: മടപ്പള്ളി ബംഗ്ലാവില്‍ (ശ്രീരാഗം) പരേതനായ കരുനാഗപ്പള്ളി തെക്കന്‍ചേരിയില്‍ കെ.നാരായണക്കുറുപ്പിന്റെ ഭാര്യ ഭാനുമതിയമ്മ(85) അന്തരിച്ചു. മക്കള്‍: കരുണാകരന്‍ പിള്ള, ഗോപാലകൃഷ്ണപിള്ള, സരസ്വതിയമ്മ(വിരമിച്ച ചീഫ് സയന്റിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്), ഡോ. ഗോപിനാഥന്‍ പിള്ള, വിജയലക്ഷ്മിയമ്മ. മരുമക്കള്‍: ബി.വിജയലക്ഷ്മിയമ്മ, കെ.മീനാകുമാരി(വിരമിച്ച ടീച്ചര്‍, കൊറ്റന്‍കുളങ്ങര ഗവ. വി.എച്ച്.എസ്.എസ്.), വി.രാജഗോപാലക്കുറുപ്പ്, എം.ആര്‍.പ്രീത(സൂപ്രണ്ട്, മാരാരിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസ്), പരേതനായ എസ്.നീലകണ്ഠപ്പിള്ള. ശവസംസ്‌കാരം 29 ന് ഉച്ചയ്ക്ക് രണ്ടിന് ചവറ മടപ്പള്ളി ബംഗ്ലാവില്‍ (ശ്രീരാഗം) വീട്ടുവളപ്പില്‍.
 
ശശിധരന്‍
കൊല്ലം: കച്ചേരി വാര്‍ഡ് പൂന്തലില്‍ വീട്ടില്‍ ശശിധരന്‍ (63) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: ജയന്‍, ജയന്തി, കവിത, സരിത. മരുമക്കള്‍: രാജിമോള്‍, ഉല്ലാസ്, സന്തോഷ്, ദിനേശന്‍. സഞ്ചയനം ഞായറാഴ്ച.
 
രാമചന്ദ്രന്‍ പിള്ള
പടിഞ്ഞാറെ കൊല്ലം: കന്നിമേല്‍ ചേരി തേവാരഴികത്ത് കവിതയില്‍ വിരമിച്ച കെ.എസ്.ആര്‍.ടി.സി.ഡ്രൈവര്‍ ആര്‍.രാമചന്ദ്രന്‍ പിള്ള (72) അന്തരിച്ചു. ഭാര്യ: പരേതയായ ശങ്കരിയമ്മ. മക്കള്‍: സുരേഷ്ബാബു (മഹാലക്ഷ്മി ഫര്‍ണിച്ചര്‍, ലക്ഷ്മിനട), ശോഭ ഗോപകുമാര്‍. മരുമക്കള്‍: ഇന്ദുലേഖ, ഗോപകുമാര്‍ (സതേണ്‍ റെയില്‍വേ, ചെന്നൈ). ശവസംസ്‌കാരം 29ന് രാവിലെ 10ന് വീട്ടുവളപ്പില്‍.
 
ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍
കൊല്ലം: മുണ്ടയ്ക്കല്‍ വെസ്റ്റ് തുമ്പറ നഗര്‍-79 തൊടിയില്‍ വീട്ടില്‍ എം.ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ (62) അന്തരിച്ചു. ഭാര്യ: രത്‌നമ്മാള്‍ വി. മക്കള്‍: രാജേഷ്, രതീഷ്, രജനി രതീഷ്. മരുമകന്‍: രതീഷ്‌കുമാര്‍ (കെ.എസ്.ആര്‍.ടി.സി.). ശവസംസ്‌കാരം 29ന് രാവിലെ 9.30ന്.
 
ജി.തങ്കമണി
മൈലോട്: പൂയപ്പള്ളി സിനി മന്ദിരത്തില്‍ കെ.സദാശിവന്റെ ഭാര്യ ജി.തങ്കമണി (71) അന്തരിച്ചു. മക്കള്‍: അജിതാകുമാരി (ടീച്ചര്‍, ടി.ഇ.എം.വി.എച്ച്.എസ്.എസ്., മൈലോട്), അനില്‍കുമാര്‍ (യു.എ.ഇ.), അശോക്കുമാര്‍ (യു.എ.ഇ.), സിനിമോന്‍. മരുമക്കള്‍: ബി.രാജേന്ദ്രന്‍ (സബ് ഡിവിഷണല്‍ എന്‍ജിനിയര്‍, ബി.എസ്.എല്‍.എല്‍., അഞ്ചല്‍), എസ്.ലൈല, എസ്.ശശിരേഖ (എല്‍.ഐ.സി.ഏജന്റ്, കൊട്ടാരക്കര), എസ്.സുനിതന്‍ (യു.എ.ഇ.).