SHOW MORE

കമലാക്ഷി
കൊല്ലം: കുറവന്‍പാലം കന്റോണ്‍മെന്റ് നോര്‍ത്ത് ഇരുമ്പുകട പുരയിടത്തില്‍ പരേതനായ ചൊല്ലപ്പന്റെ ഭാര്യ കമലാക്ഷി(83) അന്തരിച്ചു. മക്കള്‍: പരേതനായ ദേവദാസ്, ഉഷാകുമാരി, സന്ധ്യ, സുരേഷ്‌ലാല്‍, ഭദ്രന്‍. മരുമക്കള്‍: സുലോചന, സുരേന്ദ്രന്‍, രമേശന്‍, ഷീല, ജയശ്രീ. ശവസംസ്‌കാരം ശനിയാഴ്ച 11ന് പോളയത്തോട് ശ്മശാനത്തില്‍.

രാമചന്ദ്രന്‍ പിള്ള
തൃക്കരുവ: വടക്കേക്കര കണ്ണങ്കര പടിഞ്ഞാറ്റതില്‍ രാമചന്ദ്രന്‍ പിള്ള (72) അന്തരിച്ചു. ഭാര്യ: സരസ്വതി അമ്മ. മക്കള്‍: അജയകുമാര്‍, അമ്പിളി, ജയന്‍. മരുമക്കള്‍: സുധ, സുരേഷ് കുമാര്‍, രാജി. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.

സുദര്‍ശിനി
നീണ്ടകര: മണ്ണാത്തറ വളവില്‍ വീട്ടില്‍ ജയസേനന്റെ ഭാര്യ സുദര്‍ശിനി (68) അന്തരിച്ചു. മക്കള്‍: ജിജോ, ലിജോ. മരുമകള്‍: സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 ന്.

ഷൈജു
ചാത്തന്നൂര്‍: മരത്തില്‍ കെട്ടിത്തൂങ്ങിയനിലയില്‍ കണ്ടെത്തിയ യുവാവിനെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. യുവാവിന്റെ അമ്മയെ വഴിയരികില്‍ മരിച്ചനിലയിലും കണ്ടെത്തി.
മൈലക്കാട് ഉണ്ണിഭവനില്‍ വാസന്തിയും മകന്‍ ഷൈജുവു(27)മാണ് മരിച്ചത്. ആലപ്പുഴയില്‍ ഒരു റിസോര്‍ട്ടിലെ ഇലക്ട്രീഷ്യനായിരുന്നു ഷൈജു. കഴിഞ്ഞ 18ന് മാതൃസഹോദരി സുഭദ്രയുടെ വീടിന് സമീപം കെട്ടിത്തൂങ്ങിയ നിലയിലാണ് ഷൈജുവിനെ കണ്ടത്. നാട്ടുകാര്‍ രക്ഷപ്പെടുത്തി മേവറത്തെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച മരിച്ചു.
ഷൈജുവിന്റെ മരണശേഷമാണ് അമ്മ വാസന്തി(55)യെ ഇവരുടെ വീട്ടിലേക്കുള്ള വഴിയരികില്‍ മരിച്ചനിലയിലും കണ്ടെത്തിയത്. വാസന്തിയും മകനും ബന്ധുക്കളുമായി അകല്‍ച്ചയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ധര്‍മ്മരാജന്‍
കൊല്ലം: തെക്കേവിള, റീന ഡെയിലില്‍ (തൊടിയില്‍ വീട്ടില്‍) ഡി.ധര്‍മ്മരാജന്‍ (75) അന്തരിച്ചു. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: എസ്.സുശീല. മക്കള്‍: പ്രീത, പ്രിയ. മരുമക്കള്‍: രാജ്‌മോഹന്‍, മുകേഷ്. മരണാനന്തരകര്‍മ്മങ്ങള്‍ 27ന് രാവിലെ 8 മണിക്ക്.

ഭവാനിയമ്മ

കാവനാട്: കുരീപ്പുഴവീട്ടില്‍ പരേതനായ ദാമോദരന്‍ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (95) അന്തരിച്ചു. മക്കള്‍: പരേതയായ രാജമ്മ, ഗോപാലകൃഷ്ണപിള്ള, കൊച്ചുനാരായണപിള്ള, രാധമ്മ, ലീലമ്മ (ബേബി). മരുമക്കള്‍: പരേതനായ നാരായണപിള്ള, തുളസി (ബേബി), സിന്ധു, പരേതനായ ഭാസ്‌കരപിള്ള, സുരേന്ദ്രന്‍ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.

SHOW MORE

സി.ബി.എസ്.ഇ. ഇന്റര്‍സ്‌കൂള്‍ യൂത്ത്‌ഫെസ്റ്റിവല്‍. ലേക്ക്‌ഫോഡ് സ്‌കൂള്‍ കൊല്ലം. 10.00
ഏഷ്യന്‍ റെക്കോഡ് ജേതാവ് അനവദ്യക്ക് റെക്കോഡ് പ്രഖ്യാപനവും റെക്കോഡ് സമര്‍പ്പണവും. കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ്.4.00
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എംപ്‌ളോയീസ് ഫെഡറേഷന്റെ 21-ാമത് സ്റ്റേറ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം. ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയം കൊല്ലം. 10.30
എം.ഇ.എസ്. കൊല്ലം താലൂക്ക് കമ്മിറ്റിയുടെ മെറിറ്റ് അവാര്‍ഡ് സമര്‍പ്പണം-മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. 'ഏക സിവില്‍കോഡ് -എം.ഇ.എസ്. കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ പ്രഭാഷണം-ഡോ.പി.എ ഫസല്‍ഗഫൂര്‍. കൊല്ലം പബ്ലിക് ലൈബ്രറി ഹാള്‍.3.00
ഉടയന്‍കാവ് മഹാദേവര്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം. സമൂഹ നീരാഞ്ജന വിളക്ക്. 5.00. വിദ്യാഗോപാലമന്ത്രാര്‍ച്ചന. 8.00
കോത്തലവയല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം. അന്നദാനം. 1.00
രാമേശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍ മഹാശിവപുരാണ യജ്ഞം. രുദ്രാഭിഷേകം. 10.00 കഥാപ്രഭാഷണം. 11.00

സുനില്‍ പൂവറ്റൂരിന്റെ നകുഷി പുസ്തക പ്രകാശനം, കൊല്ലം പ്രസ്‌ക്ലബ്ബ് 2.00