http://whos.amung.us/stats/readers/ufx72qy9661j/
കാസര്‍കോട്: പ്രശസ്ത കായികാധ്യാപകന്‍ കോടോത്ത് രാധാകൃഷ്ണന്‍ നായര്‍ (62) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആസ്​പത്രിയില്‍ ഞായറാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം. ബന്തടുക്ക ഗവ. ഹൈസ്‌കൂളില്‍ ദീര്‍ഘകാലം കായികാധ്യാപകനായിരുന്നു. വിരമിച്ചശേഷം മുന്നാട് പീപ്പിള്‍സ് കോളേജില്‍ കായികാധ്യാപകനായി പ്രവര്‍ത്തിച്ചു. സ്‌കൂള്‍, കോളേജ് വിഭാഗത്തില്‍ ദേശീയതലത്തില്‍ മെഡലുകള്‍ നേടിയ ഒട്ടേറെ പ്രശസ്ത കായികതാരങ്ങളെ വാര്‍ത്തെടുത്തിട്ടുണ്ട്.
 
ഭാര്യ: നിര്‍മല. മക്കള്‍: അര്‍ച്ചന, അഞ്ജലി (അധ്യാപിക, കാഞ്ഞങ്ങാട്‌ െനഹ്രു കോളേജ്), അപര്‍ണ (ടി.സി.എസ്). മരുമക്കള്‍: കെ.അരുണ്‍കുമാര്‍ (മുഴക്കോം), പ്രകാശന്‍ (അധ്യാപകന്‍, കാസര്‍കോട് ഗവ. കോളേജ്). ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചയോടെ ബന്തടുക്ക ആനക്കല്ലിലെ വീട്ടുവളപ്പില്‍.
 
പത്രോസ് മാര്‍ തെയോഫിലോസ്
ബദിയഡുക്ക: യാക്കോബായ ഓര്‍ത്തഡോക്‌സ് സഭ വിട്ട് സ്വന്തമായി സഭ രൂപവത്കരിച്ച ബദിയഡുക്ക ബീജന്തടുക്കയിലെ ഐക്കരകുന്നത്ത് പത്രോസ് മാര്‍ തെയോഫിലോസിനെ (62) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ ചെമ്പരുത്തി സ്വദേശിയാണ്. മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ട്.
വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പകുതി ഭക്ഷണം കഴിച്ചുെവച്ച പാത്രവും അണയ്ക്കാത്ത ലൈറ്റും മുറിയില്‍ ഉണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കുര്‍ബാനയ്ക്ക് സഹായിക്കുന്ന സുഹൃത്ത് ജോസ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചതായി കണ്ടു. ഫോണില്‍ വിളിച്ചപ്പോള്‍ അകത്തുനിന്ന് റിങ് ശബ്ദം കേട്ടു. തുടര്‍ന്ന് ജനലിലൂടെ അകത്തുനോക്കിപ്പോഴാണ് തറയില്‍ വീണുകിടക്കുന്നത് കണ്ടത്. കട്ടിലില്‍നിന്ന് വീണനിലയിലായിരുന്നു.
ആലുവ തൃക്കുന്നത്ത് സെമിനാരി, നിലമ്പൂര്‍ മൈക്കാട്, ഇടുക്കി കളപ്പറച്ചാല്‍ സെന്റ് മേരീസ്, നെടുങ്കണ്ടം സെന്റ് മേരീസ്, അങ്കമാലി, കോട്ടയം, ഇടുക്കി ഭദ്രാസനം എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് സ്വന്തമായി സഭ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഉപവാസത്തിനും പ്രാര്‍ഥനക്കും വേണ്ടിയാണ് ബദിയഡുക്ക ഏത്തടുക്ക ബീജന്തടുക്കയില്‍ എത്തിയത്. പിതാവ്: പരേതനായ എ.വി.ചാക്കപ്പന്‍. മാതാവ്: അന്നമ്മ. സഹോദരങ്ങള്‍: ജേക്കബ്, വര്‍ഗീസ്, ലില്ലി.
 
അബ്ദുള്‍ മജീദ് മദനി
ചെറുവത്തൂര്‍: മുഴക്കോത്തെ സി.അബ്ദുള്‍ മജീദ് മദനി (58) അന്തരിച്ചു.
ഭാര്യ: ടി.വി.ഖദീജ. സഹോദരങ്ങള്‍: മഹമ്മൂദ്, അസൈനാര്‍, അബ്ബാസ്, കുഞ്ഞാമിന, ബീഫാത്തിമ, ഖദീജ.
 
ടി.ദാമോദരന്‍
കാസര്‍കോട്: സി.പി.ഐ.യുടെ താലൂക്ക് കമ്മറ്റിയംഗവും കാസര്‍കോട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന തെരുവത്ത് ടി.ദാമോദരന്‍ (75) അന്തരിച്ചു. കാസര്‍കോട് നെയ്ത്ത് സഹകരണസംഘം ഡയറക്ടറായിരുന്നു.
ഭാര്യ: സഞ്ജീവി. മക്കള്‍: ജയചന്ദ്രന്‍, ജയരാജ്, ജയശ്രീ. മരുമക്കള്‍: ശാരദ, കമലാക്ഷി, അപ്പുക്കുട്ടന്‍.
 
ഷറഫുദ്ദീന്‍ ഹാജി
കാസര്‍കോട്: കാസര്‍കോട്ടെ വ്യാപാരി ചൂരി ആര്‍.ഡി. നഗര്‍ ഹൈദ്രോസ് മസ്ജിദിന് സമീപം മിയാദ് മന്‍സിലിലെ എ.ഷറഫുദ്ദീന്‍ ഹാജി (70) അന്തരിച്ചു. ഭാര്യമാര്‍: ആമിന, സക്കീന. മക്കള്‍: അസ്ലം, നസീര്‍, യൂസഫ്, സിദ്ദിഖ്, ഹാഷിം, മന്‍സൂര്‍, ജാസിം, ബല്‍ക്കീസ്, നസീമ, സാജിത. മരുമക്കള്‍: നസീമ, സാബിറ, ഫാത്തിമ, സാബിറ കാഞ്ഞങ്ങാട്, ഫൗസിയ, ഷഹബാന, ഷരീഫ്, സമീര്‍, ഷാഫി. സഹോദരങ്ങള്‍: ഹബീബ്, മുഹമ്മദ്കുഞ്ഞി, ജമീല, സൈനബ, അബ്ദുള്‍ റഹ്മാന്‍, മഹ്മൂദ്.
 
പാര്‍വതിയമ്മ
വെള്ളരിക്കുണ്ട്: കണ്ണംകുന്നിലെ പരേതനായ കേണിച്ചേരി അനന്തന്‍ നായരുടെ ഭാര്യ വേങ്ങയില്‍ പാര്‍വതിയമ്മ (90) അന്തരിച്ചു. മക്കള്‍: മാധവന്‍ നായര്‍, അപ്പുക്കുട്ടന്‍ നായര്‍, കുഞ്ഞനന്തന്‍, ബേബി, തങ്കമണി, പാറുക്കുട്ടി. മരുമക്കള്‍: വിജയവല്ലി, ദേവകി, സുമതി, ലീലാവതി, നാരായണന്‍. സഹോദരങ്ങള്‍: ചിണ്ടന്‍ നായര്‍, തമ്പായി അമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
 
കുഞ്ഞാച്ച
ചെറുവത്തൂര്‍: അച്ചാംതുരുത്തിയിലെ മലപ്പില്‍ കുഞ്ഞാച്ച (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കിഴക്കേവീട്ടില്‍ കുഞ്ഞിക്കണ്ണന്‍.
മക്കള്‍: തങ്കമണി, നാരായണന്‍, സഹദേവന്‍. മരുമക്കള്‍: കടവത്ത് നാരായണന്‍, ഇന്ദിര, പ്രീത.
സഹോദരങ്ങള്‍: രാഘവന്‍, പരേതയായ വട്ടിച്ചി.
 
ഷീനമോള്‍
തൃക്കരിപ്പൂര്‍: എളമ്പച്ചി താഴക്കാട്ട്മനയില്‍ നാരായണന്‍ തിരുമുമ്പിന്റെയും പാര്‍വതിക്കുട്ടി അമ്മയുടെയും മകള്‍ ഷീനമോള്‍ (38) അന്തരിച്ചു. സഹോദരങ്ങള്‍: ഉണ്ണിക്കൃഷ്ണന്‍, രഞ്ജിനി (വടക്കാഞ്ചേരി).
 
ഗോപാലന്‍ നായര്‍
കുണ്ടംകുഴി: ബെദിര മൂലയടുക്കത്തെ ഗോപാലന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കള്‍: ജാനകി, മാധവന്‍, ലീല. മരുമക്കള്‍: കുഞ്ഞമ്പു നായര്‍, റീജ, മധുസൂദനന്‍ കോടി.
 


More News from Kasargod