കുരുക്കഴിഞ്ഞു; കള്ളാറില്‍ പാലത്തിനു നടപടി

Posted on: 23 Dec 2012

കള്ളാര്‍: ഹൊസ്ദുര്‍ഗ് -പാണത്തൂര്‍ റോഡില്‍ കള്ളാറിലെ പാലം പുതുക്കി നിര്‍മിക്കാന്‍ നടപടിയായി. സര്‍വേ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും തയ്യാറാക്കാത്തതിനാല്‍ തടസ്സപ്പെട്ട പുനര്‍നിര്‍മാണം പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടലിലൂടെ നടപ്പാവുകയാണ്. വീതിയില്ലാത്ത ഈ പാലം സംസ്ഥാനപാതയില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ദീര്‍ഘകാലമായി ആവശ്യപ്പെട്ടതാണ് ഫലം കാണുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കരാര്‍ നല്കിയതല്ലാതെ മറ്റു നീക്കങ്ങളുണ്ടായില്ല. തുടര്‍ന്ന് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ബന്ധപ്പെട്ട ചീഫ് എന്‍ജിനിയര്‍ക്കു കൈമാറിയിട്ടുണ്ട്.

More News from Kasargod