കാസര്‍കോട് മഹോത്സവത്തിന് വര്‍ണാഭമായ തുടക്കം

Posted on: 23 Dec 2012കാസര്‍കോട്: നാടിന്റെ ഐക്യവും പെരുമയും വിളിച്ചോതി കാസര്‍കോട് മഹോത്സവത്തിന് വര്‍ണാഭമായ തുടക്കം. പതിനാലുനാള്‍ നീളുന്ന കലാ സാംസ്‌കാരിക വ്യവസായ ഉത്സവത്തിന് തുടക്കംകുറിച്ച് നഗരസഭാ സ്റ്റേഡിയത്തില്‍ പി.കരുണാകരന്‍ എം.പി. തിരിതെളിയിച്ചു.

കാസര്‍കോടിന്റെ മണ്ണില്‍ സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ ഇത്തരത്തിലുള്ള ഉത്സവങ്ങള്‍ വഴിയൊരുക്കുമെന്ന് എം.പി. പറഞ്ഞു.

നടി സജിതാ ബേട്ടി മുഖ്യാതിഥിയായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷനായി. എം.എല്‍.എ.മാരായ പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ.ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍, നഗരസഭാധ്യക്ഷന്‍ ടി.ഇ.അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, ചെര്‍ക്കളം അബ്ദുല്ല, ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ്കുഞ്ഞി ചായിന്റടി, മധൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാധവ, നഗരസഭാംഗം അര്‍ജുനന്‍ തായലങ്ങാടി, ഇ.അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.

കുദ്രോളി ഗണേഷും സംഘവും അവതിപ്പിച്ച മാജിക്‌ഷോയും അരങ്ങേറി.

More News from Kasargod